Wednesday, August 10, 2011

മഴയൊഴിഞ്ഞ സന്ധ്യ


സഖി നീയെന്നരികിലുണ്ടായിരുന്നെങ്കില്‍
മഴയൊഴിഞ്ഞ സന്ധ്യ തന്‍
ആര്‍ദ്രമീ തെന്നലിന്‍ സുഗന്ധവും
ഉള്ളിലെ ചൂടിനെയാറ്റു൦ തണുപ്പും
വെറുതെയാവില്ലായിരുന്നു ഒന്നും
വെറുതെയാവില്ലായിരുന്നു
സ്വന്തമാകുമായിരുന്നു നമ്മുടെ
പ്രനയത്തിന്നോര്‍മകളാകുമായിരുന്നു
ഇനിയും വന്നു ചേരാത്തൊരു
സഖി നീയെന്നരികിലായിരുന്നെങ്കില്‍
മഴ കഴിഞ്ഞീ മരവും പുരയും പെയ്യുന്ന
തുള്ളികള്‍ തന്‍ സംഗീതവും
അകലെയെങ്ങോ മുഴങ്ങും
മേഘങ്ങള്‍ തന്‍ തുടി താളവും
രാവിന്നഗാധമാം ശാന്തതയും
നമ്മുടേതാകുമായിരുന്നു  സഖി
നമുക്കുവേണ്ടി മാത്രമായിരുന്നു

4 comments:

  1. അലക്സ് കവിത നന്നായി .ഇന്നലെയാണ് കപ്യൂട്ടര്‍ നന്നാക്കിയത് .ആശംസകള്‍......

    ReplyDelete
  2. നന്ദി ഹനീഷ് ഭായ് ..

    ReplyDelete
  3. ആരെയും നോവിക്കാതെയുള്ള, കഴിയുന്നത്ര നന്മകള്‍ ചെയ്യുന്ന സഫലമായ ഒരു ജീവിതത്തിനു അശ്രാന്തം പരിശ്രമിക്കുക...

    നന്നായിരിയ്ക്കുന്നു.
    ആശംസകള്‍!!
    എല്ലാ നന്മകളും നേരുന്നു!!

    ReplyDelete
  4. വായനയ്ക്കും ആശംസകള്‍ക്കും നന്ദി...
    നിറസമൃദ്ധിയുടെ പോന്നോണാശംസകള്‍...

    ReplyDelete