സഖി നീയെന്നരികിലുണ്ടായിരുന്നെങ്കില്
മഴയൊഴിഞ്ഞ സന്ധ്യ തന്
ആര്‍ദ്രമീ തെന്നലിന് സുഗന്ധവും
ഉള്ളിലെ ചൂടിനെയാറ്റു൦ തണുപ്പും
വെറുതെയാവില്ലായിരുന്നു ഒന്നും
വെറുതെയാവില്ലായിരുന്നു
സ്വന്തമാകുമായിരുന്നു നമ്മുടെ
പ്രനയത്തിന്നോര്മകളാകുമായിരുന്നു
ഇനിയും വന്നു ചേരാത്തൊരു
സഖി നീയെന്നരികിലായിരുന്നെങ്കില്
മഴ കഴിഞ്ഞീ മരവും പുരയും പെയ്യുന്ന
തുള്ളികള്‍ തന് സംഗീതവും
അകലെയെങ്ങോ മുഴങ്ങും
മേഘങ്ങള്‍ തന് തുടി താളവും
രാവിന്നഗാധമാം ശാന്തതയും
നമ്മുടേതാകുമായിരുന്നു സഖി
നമുക്കുവേണ്ടി മാത്രമായിരുന്നു
അലക്സ് കവിത നന്നായി .ഇന്നലെയാണ് കപ്യൂട്ടര്‍ നന്നാക്കിയത് .ആശംസകള്‍......
ReplyDeleteനന്ദി ഹനീഷ് ഭായ് ..
ReplyDeleteആരെയും നോവിക്കാതെയുള്ള, കഴിയുന്നത്ര നന്മകള് ചെയ്യുന്ന സഫലമായ ഒരു ജീവിതത്തിനു അശ്രാന്തം പരിശ്രമിക്കുക...
ReplyDeleteനന്നായിരിയ്ക്കുന്നു.
ആശംസകള്‍!!
എല്ലാ നന്മകളും നേരുന്നു!!
വായനയ്ക്കും ആശംസകള്‍ക്കും നന്ദി...
ReplyDeleteനിറസമൃദ്ധിയുടെ പോന്നോണാശംസകള്‍...