Thursday, September 29, 2011

മോഹം

കൊടുങ്കാറ്റൊരു വിപ്ലവകാരണം
ഇളം കാറ്റൊരു മാറ്റത്തിനും
കൊടുങ്കാറ്റല്ലിള൦ കാറ്റാവാനാ- 
ണുള്ളിന്നുള്ളില്‍ മോഹം
കുലംകുത്തിയാർത്തലക്കും നീര്‍-
പ്രവാഹം ശിലയെത്തകര്‍ക്കുന്നു
അരുവിതന്‍ കുഞ്ഞോളമോ
വെള്ളാരം കല്ലിനെ മുത്തായ് മാറ്റുന്നു.
കുഞ്ഞോളമായ് തഴുകി ശിലാ-
ഹൃദയങ്ങളെ മുത്തായ് മാറ്റാന്‍
വിശ്വപ്രഭാതാപത്തില്‍ ആവിയായ്
മാറും മുമ്പീ പ്രയാണം ഗുരോ !.

4 comments:

  1. അലെക്സ് ആശംസകള്‍.......
    ഇളംകാറ്റായിതന്നെ ജീവിക്കൂ,എല്ലാവര്‍ക്കും സാധിക്കാത്തകാര്യമാണത്...
    ഒറ്റവായനയില്‍പ്പെട്ടന്നെത്തൊ പന്തികേടുതോന്നി .പക്ഷെ കൂടുതല്‍ വായിച്ചപ്പോള്‍ മനോഹരമായിരിക്കുന്നു....
    word verification mattikoode....
    പിന്നെ ജാലകം പോലുള്ള അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യാത്തതെന്താണ് .എങ്കിലല്ലെ കൂടുതല്‍ ആളുകള്‍ വായിക്കൂ....

    ReplyDelete
  2. ഹനീഷ് ഭായ്, നിര്‍ദ്ദേശങ്ങള്‍ രണ്ടും സ്വീകരിച്ചു ഇനിയും പുതിയ നിര്‍ദ്ദേശങ്ങള്‍ പ്രതീക്ഷിക്കുന്നു.

    നന്ദി..

    ReplyDelete
  3. ഇളം കാറ്റാകാനുള്ള മോഹമാണ് നല്ലത് ...മനസ്സിനും സന്തോഷം അതായിരിക്കും

    ReplyDelete
  4. വായനയ്ക്കും അഭിപ്രായത്തിനും നന്ദി കൊച്ചുമോള്‍ജി...

    ReplyDelete