Wednesday, November 23, 2011

ഏകനാണ് ഞാന്‍

 ഏകനാണ് ഞാന്‍ ഈ
ജീവിതയാത്രയിലിന്നോളം
എല്ലാരുമെൻറൊപ്പമെന്നു 
കരുതുന്ന നേരവും
 
അറിയുന്നു ഞാനെപ്പോഴും
ഏകാന്ത പഥികനാണെന്ന്;
ആള്‍ക്കൂട്ടത്തില്‍ തനിയെ
നില്‍ക്കാന്‍ പാടുപെടുന്നവന്‍
 
ജനന മരണ സമയങ്ങളില്‍
ഏകനായ ഞാനീ ജീവിത
ന്ഥാവിലുമേകനാകണം
എന്നത് പ്രപഞ്ച നിയമമാകാം
 
ജീവിതത്തിന്‍ കൂട്ടുകള്‍
കൂട്ടുകെട്ടുകളെല്ലാം വെറു-
മൊരു കരാറു മാത്രമാണെന്ന്
മനസ്സിലാക്കുന്നു ഞാന്‍
 
"കൊടുത്താല്‍ മാത്രം
കൊല്ലത്ത് കിട്ടുന്ന" കൂട്ടുകള്‍
തിരിച്ചു കിട്ടാന്‍ വേണ്ടി
എല്ലാം നല്‍കുന്നവര്‍ മനുജര്‍
 
ഇവര്‍ക്കിടയിലീ വാണിഭത്തിനു
മില്ലാത്തവനായി ഞാന്‍;
"നാടോടുമ്പോള്‍ നടുവേ ഓടാന്‍"
കഴിവില്ലാത്ത വെറും മനുഷ്യന്‍
 
വിജയങ്ങളില്‍ ലാഭങ്ങളില്‍
പങ്കുപറ്റാനോടിയടുക്കുന്നവര്‍
പരാജയങ്ങളില്‍ നഷ്ടങ്ങളില്‍
അകലം പാലിക്കുന്നെല്ലാവരും
 
ഇന്നലെകളിലകനായിരുന്നു  ഞാന്‍
ഇപ്പോഴുമേകനാകുന്നു ഞാന്‍
ഇനിവരും കാലവും ഏകാനായിരിക്കാം ഞാന്‍
ഇനിയെന്നീ എകാന്തതയുപേക്ഷിക്കും ഞാന്‍  
 
"ഏകാന്തതയുടെയീ അപാര
തീര"ങ്ങളിലൂടെ ഏകനായ
ദൈവത്തിങ്കലേക്കു ക്ലേപൂര്‍ണ്ണ
തീര്‍ഥയാത്ര ചെയ്യുന്നു ഞാന്‍