Sunday, January 22, 2012

മനസ്സ്

ദൈവത്തില്‍ നിന്നെനിക്ക് കിട്ടിയ
സമ്മാനമായിരുന്നന്‍ മനസ്സ്
നിഷ്കളങ്കതയുടെ ശുഭ്ര വസ്ത്രമണിഞ്ഞു
ഒരിക്കല്‍ ശോഭിച്ചിരുന്നത്

ദു:ഖത്തില്‍ കരയുന്ന
സുഖത്തില്‍ ചിരിക്കുന്ന
ഒരു കൊച്ചു കുഞ്ഞിന്റെ
ദൈവച്ഛായയുള്ള മനസ്സ്

കളങ്കിത ലോകത്തിന്‍ കറുത്ത
പാടുകളെന്‍ മനസ്സില്‍
ആഴത്തില്‍ പതിഞ്ഞു പോയ്‌
മനസ്സാക്ഷിയും മരവിച്ചുപോയതിന്‍ സ്വഭാവവും മാറി

ദു:ഖത്തില്‍ ചിരിക്കാനും
സുഖത്തില്‍ കരയാനും
മനസ്സാക്ഷി നഷ്ടപ്പെടുത്താനും
ഞാന്‍ പഠിച്ചു പോയ്‌

2 comments:

  1. kapadalokathilaarmarthamayoru hridayamundayi poyathanen parajayam ennu changapuzhapadiyapole padi mindathirikkathe sankalpalokathhil ninnum purthukadakkoo....alex

    ReplyDelete
  2. അതിനു ശ്രമിച്ചു കൊണ്ടിരിക്കുന്ന ഒരാളുടെ ആത്മവിലാപമായി ഇതിനെ കണ്ടാല്‍ മതി ഭായ്..
    നന്ദി..

    ReplyDelete