Monday, May 19, 2014

ആരെങ്കിലും


ആരെങ്കിലും ഉണ്ടായിരിക്കുക എല്ലാവര്ക്കും ആവശ്യമാണ് സ്നേഹിക്കാൻ  ...
അല്ലെങ്കിൽ വെറുക്കാൻ  വേണ്ടിയെങ്കിലും


ചിരി


ഉണ്ണി വൈകിട്ട് കണ്ടപ്പോൾ പറഞ്ഞു ,"ഇന്നൊരു വല്യ സംഭവമുണ്ടായി". ഓ ഇതിനെല്ലാം വല്യ സംഭവങ്ങളാണ്,ഞാനോർത്തു .. ഒന്നും മിണ്ടീല്ലാ .."ഇന്ന് ബസീ വച്ച് ഒരു കുഞ്ഞ് എന്നെ നോക്കി ചിരിച്ചു......................." ." ഞാനാരെയെങ്കിലും നോക്കി ചിരിച്ചിട്ട് എത്ര കാലമായി?. എനിക്കോർക്കാൻ കഴിഞ്ഞില്ല ..ഒന്നും മിണ്ടാനും..