നിറ സമൃദ്ധി യുടേയും പുതു പ്രതീക്ഷകളുടെയും പുതുവത്സര ആശംസകള്‍
നെറ്റിന്റെ വിശാലമായ ലോകത്തേക്ക് വന്നിട്ട് വര്‍ഷങ്ങള്‍ ആയെങ്കിലും, ബ്ലോഗ്ഗിങ്ങിന്റെ സാധ്യതകളെപ്പറ്റി ബോധാവാനായിരുന്നെങ്കിലും, എന്തുകൊണ്ടോ വളരെ വൈകി മാത്രമാണ് ഞാന്‍ ബ്ലോഗ് ലോകത്തെത്തുന്നത്....എന്റെ ചിന്തകള്‍ പങ്കുവെക്കാനൊരിടം എന്ന നിലയില്‍ ഞാന്‍ ബ്ലോഗ്ഗിനെ കാണുന്നു.
Monday, December 31, 2012
Sunday, December 16, 2012
Friday, December 14, 2012
ചില ചിതറിയ ചിന്തകള്‍ !!
കരുണ.
കരുത്തുള്ളവനേ കരുണ കാണിക്കാന്‍ കഴിയൂ
കരുത്തന്റെ തലത്തില്‍ നിന്ന്
കരുത്തില്ലാത്തവനെ കരുതാന്‍ വേണ്ടി
തുനിഞ്ഞിറങ്ങുമ്പോള്‍ ആണ്
കരുണ ഉണ്ടാകുന്നത് .!
ഒളിയിടം
ഒളിയ്ക്കാന്‍ ഏറ്റവും പറ്റിയ ഇടം ആള്‍ക്കൂട്ടമാണ്
സാഹിത്യം
വാക്കുകള്‍ക്ക് പുതിയ അര്‍ഥങ്ങള്‍ മെനഞ്ഞെടുക്കുന്ന കലയാണ് സാഹിത്യപ്രവര്‍ത്തനം
ഓരോ തവണയും പുതിയ അര്‍ത്ഥതലങ്ങള്‍ അനുവാചകന് അനുഭവവേദ്യമാക്കുന്നവയാണ് ഉത്തമ സാഹിത്യ സൃഷ്ടികള്‍.

ഒറ്റാന്തരങ്ങള് !!
ഒറ്റയ്ക്കായിരുന്നു -ആരും എനിക്ക് കൂട്ടില്ലായിരുന്നു.
ഒറ്റയ്ക്കാണ് -എനിയ്ക്ക് കൂട്ട് വരുമോ ?.
ഒറ്റയ്ക്കാവും -എല്ലാവരും എന്നെ പിരിയും.
ഒറ്റയ്ക്കാണ് -എനിയ്ക്ക് കൂട്ട് വരുമോ ?.
ഒറ്റയ്ക്കാവും -എല്ലാവരും എന്നെ പിരിയും.
Thursday, December 6, 2012
Wednesday, December 5, 2012
Tuesday, October 2, 2012
പണിക്കന് പറഞ്ഞ പോലെ .........
"പണിക്കന്റെ പണിക്കത്തി അവളൊരു കുണുക്കത്തി
വലിട്ടാട്ടീപ്പോ പന്ത്രണ്ടു എലികുഞ്ഞു
ടാറിട്ട റോഡെ വലി............. വലി .................. "
"എവിടെയാടാ നിന്റെ വലിച്ചെ !!!......???@%^&* " എന്ന് ചീറിക്കൊണ്ട് രാമന്‍കുട്ടി പണിക്കന് പിറകോട്ടു തിരിഞ്ഞു ശബ്ദത്തിന്റെ ഉറവിടം കണ്ടെത്താനാവാത്ത ത്തിന്റെ ദേഷ്യത്തില്‍ മുന്നില്‍ കണ്ട കല്ലെടുത്ത് എങ്ങോട്ടോ വലിച്ചെറിഞ്ഞു. പതിഞ്ഞ ശബ്ദത്തില്‍ ഒരു ഭരണിപ്പാട്ടും പാടി പണിക്കന് വീണ്ടും നടക്കാന്‍ തുടങ്ങി. അപ്പോഴതാ എതിരെ വരുന്നു ചായകടക്കാരന് കുഞ്ഞിപ്പയിലോന്. പണിക്കരെ കണ്ടതും പൈലോ വെളുക്കെ ചിരിച്ചുകൊണ്ട് അടുത്ത് വന്നു എന്നിട്ട് ചോദിച്ചു " പണിക്കാ ഇപ്പൊ പണി ഒന്നും ഇല്ലേ?" പണിക്കന് നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി പൈലോ വിടാനുള്ള ഭാവമില്ല വീണ്ടും അടുത്ത ചോദ്യം " അപ്പളെ പണിക്കാ ചെറുക്കന് പണിയായി എന്ന് കേട്ടല്ലോ വല്ലോം തന്നൊണ്ടോ? " പണിക്കന്റെ മറുപടി പെട്ടന്നായിരുന്നു " അവനെനിക്കിട്ട് തരാന്‍ നോക്കണുണ്ട് ഞാന്‍ ഒഴിഞ്ഞു മാറി നടക്കുവാ ..... !!!"
എന്റെ ചിന്തകള്‍
"വ്യത്യസ്തനാകുകയെന്നതിനേക്കാള്‍ പ്രധാനം വ്യക്തതയുള്ളവനാകുകയെന്നതാണ്"
"സാധാരണക്കാര്‍ പ്രശ്നങ്ങളെപ്പറ്റി ചിന്തിക്കുന്നു മഹാന്മാര് അവയുടെ പരിഹാരങ്ങളെപ്പറ്റിയും "
"തിന്മ ചെയ്യാതിരിക്കാനുള്ള ഏറ്റവും നല്ല വഴി നന്മ ചെയ്തുകൊണ്ടേയിരിക്കുക എന്നതാണ്"
"വിട്ടുവീഴ്ചകള്‍ പലപ്പോഴും വീഴ്ച്ചകളിലേക്ക് നയിക്കും "
"ചെറിയ വിട്ടുവീഴ്ചകള്‍ വലിയ വീഴ്ചകള്‍ ഒഴിവാക്കും"
നിക്ഷ്പക്ഷത ഷണ്ഡത്വമാണ്.!
Thursday, August 30, 2012
പണ്ടാരാണ്ട് പറഞ്ഞപോലെ ...!
കാരണവന്മാര് എന്തെങ്കിലും കാര്യം പറയാന്‍ തുടങ്ങുമ്പോള്‍ ഉള്ള
മുഖവുരയാണിത്..പണ്ടാരാണ്ട് പറഞ്ഞപോലെ..ആരാണു പറഞ്ഞതെന്ന് ആര്‍ക്കും
അറിയില്ല എന്നാണു പറഞ്ഞതെന്നും അറിയില്ല , പക്ഷെ കാലത്തിനും
വ്യക്തികള്‍ക്കും അപ്പുറത്ത്..അവര്‍ പറഞ്ഞ കാര്യത്തിനു
പ്രസക്തിയുണ്ട്..നര്‍മത്തില്‍ ചാലിച്ച ...അനുഭവ കഥകള്‍ ആയിരിക്കും അവയില്‍
മിക്കതും..എന്റെ വല്യമ്മയില്‍ നിന്നും വല്യപ്പനില്‍ നിന്നും ഒരുപാട് കഥകള്‍
ഈ മുഖവുരയോടെ ഞാന്‍ കേട്ടിട്ടുണ്ട്..
അതിലൊന്നിതാ..
ഒരു ദിവസം ഒരു ധര്മ്മക്കാരന് (ഭിക്ഷക്കാരന്) ഒരു വീട്ടില്‍ കേറിച്ചെന്നു. അപ്പൊ അമ്മായിഅമ്മ പള്ളിയില്‍ പോയേക്കുവാര്ന്നു..മരുമകള്‍ വന്നു ധര്മ്മക്കരനോട് പറഞ്ഞു, " അപ്പാപ്പാ ഇവിടെ ഒന്നും ഇരിപ്പില്ല"..ധര്മ്മക്കാരന് ഒന്നും മിണ്ടാതെ തിരിച്ചു നടന്നു..തിരിച്ചു പുറത്തേക്കു നടക്കുമ്പോഴാണ് അമ്മായിഅമ്മ പള്ളിയില്‍ നിന്നും തിരിച്ചു വരുന്നത്. ധര്മ്മക്കാരനെ കണ്ടപ്പോ അമ്മായിഅമ്മ കാര്യം അന്വേഷിച്ചു.."എന്താ അപ്പാപ്പാ കാര്യം?"..ധര്മ്മക്കാരന് പറഞ്ഞു "ചേടത്തി ധര്മ്മത്തിന് വന്നതാ ..എന്നാ പറയാനാ ..എ വീട്ടിലെ കൊച്ചു പറഞ്ഞു ..അവിടെ ഒന്നും ഇല്ലെന്നു.." ഉടനെ അമ്മായി അമ്മ പറഞ്ഞു "അപ്പാപ്പന് വാ.." അയാളുടനെ തിരിച്ചു നടന്നു.. അമ്മായി അമ്മ വീട്ടിനുള്ളില്‍ പോയി തുണിയൊക്കെ മാറി തിരിച്ചു വന്നിട്ട് പറഞ്ഞു.." അപ്പാപ്പാ ഇവിടെ ഒന്നും ഇരിപ്പില്ലാ.."
ധര്മ്മക്കാരന് അരിശം വന്നു . അയാള്‍ ചോദിച്ചു " ഇത് പറയാനാണോ ചേടത്തി എന്നെ തിരിച്ചു വിളിച്ചു കൊണ്ട് വന്നത്..?"
അമ്മായി അമ്മയുടെ മറുപടി പെട്ടെന്നായിരുന്നു.." അത് പറയാനുള്ള അവകാശോം അധികാരോം ഉള്ളത് എനിക്കാണ് ..അല്ലാതെ അവള്‍ക്കല്ല..!!!"

ചില ഓണ ചിന്തകള്‍ !..
നഷ്ടസ്വപ്നങ്ങളുടെ തടവുകാരാണ് നാം !..മറ്റൊരു തരത്തില്‍ പറഞ്ഞാല്‍
നഷ്ടസ്വപ്നങ്ങളില് അഭിരമിക്കുന്നവര്‍..ആതുരത്വം എന്നാല്‍ രോഗമാണ്
..എന്നാല്‍ മലയാളിക്ക് ഗൃഹാതുരത്വം ഏറ്റവും സുഖമുള്ള
അനുഭൂതിയാണ്..മറ്റെല്ലാ നാടുകളിലും വിജയങ്ങളുടെ ആഘോഷങ്ങളാണ് അവരുടെ
ദേശീയോത്സവങ്ങള്‍..നമുക്കത് പരാജയത്തിന്റെ , ഒരു നല്ല കാലം
ഇല്ലാതായത്തിന്റെ ഓര്‍മയാണ്..എന്ത് കൊണ്ട് ഇങ്ങനെ എന്ന് ചിന്തിക്കുമ്പോള്‍
ഞാനടങ്ങുന്ന മലയാളി സമൂഹത്തിന്റെ ഇന്നത്തെ ശരാശരി മാനസീകാവസ്ഥയിലേക്ക്
നമ്മുക്ക് കണ്ണോടിക്കേണ്ടി വരുന്നു..നമ്മള് പ്രതിനിധാനം ചെയ്യുന്ന
ഇന്നത്തെ കാലം ഇന്നലത്തേതിനേക്കാള്‍ മോശമാണ് എന്ന് നാമോരുതരും
ചിന്തിക്കുന്നു..കൊച്ചു കുട്ടികള്‍ വരെ പറയുന്ന ഒരു വാചകമാണ് "നമ്മളൊക്കെ
ആയിരുന്നപ്പോള്‍ എന്ത് രസമായിരുന്നു " എന്നത്..
എന്നാല്‍ ഇതിനെല്ലാം ഉപരിയായി..ഇന്നലെ ഇവിടെ ഉണ്ടായിരുന്നു എന്ന് പറയുന്ന നല്ല കാലം ഇന്ന് നിലനിര്‍ത്താനും നാളെ വരാനുള്ളവര്‍ക്ക് വേണ്ടി കരുതി വയ്ക്കാനും നമ്മള് മറക്കുന്നു ..അല്ലെങ്കില്‍ തയാറാവുന്നില്ല എന്നുള്ളിടത്താണ് നമുക്ക് പരാജയം ആഘോഷിക്കേണ്ടി വരുന്നത്..ആതുരത്വം സുഖാനുഭൂതിയാകുന്നത്..
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഐതീഹ്യങ്ങളിലെ മാവേലി നാട് ഇവിടെ പുലരാന്‍ നാമാരും പരിശ്രമിക്കുന്നില്ല .."എത്ര നല്ല നടക്കാത്ത സ്വപ്നം" എന്ന സിനിമ ഡയലോഗ് പോലെ ഓണത്തെയും മാവേലിയെയും മാവേലിനാടിനെയും നടക്കാത്ത സ്വപ്നമായി മാറ്റി വയ്ക്കുന്നു..വര്‍ഷത്തില്‍ ഒരിക്കല്‍ പതം പറയാനുള്ള ഒരു ഓര്മ മാത്രമാക്കുന്നു ...
അതില്‍ നിന്നും മാറി, മാവേലി നാടിനെ സാർഥകമാക്കാന്‍ നാമോരോരുത്തരും ചെറുവിരല്‍ എങ്കിലും അനക്കാന്‍ തയ്യാറാവുന്നിടത്തേ ഓണാഘോഷങ്ങള്‍ക്ക് പ്രസക്തിയുള്ളൂ..നമുക്കും വരും തലമുറക്കും മാവേലി നാട് ഒരുക്കേണ്ടതിന്റെ ബാധ്യത നമുക്കാണ് എന്ന് ഓരോ ഓണവും നമ്മെ ഓര്‍മിപ്പിക്കുന്നു....
നന്മ നിറഞ്ഞ , സമൃദ്ധമായ ഒരു ഓണം എല്ലാവര്ക്കും ആശംസിച്ചു കൊണ്ട് സ്നേഹത്തോടെ..അലക്സാണ്ടര്‍ ..

Tuesday, August 21, 2012
വചനാനുഭവ വ്യാഖ്യാനം
ഇത്തരമൊരു തലക്കെട്ട് കുറെ നാളായി മനസ്സില്‍ കിടക്കുന്നു ...മറ്റൊന്നുമല്ല
എന്നെ ഏറ്റവും അധികം സ്വാധീനിച്ച "ബൈബിള്‍" അഥവാ വിശുദ്ധ ഗ്രന്ഥത്തിലെ,
ഞാനേറെ ചിന്തിച്ചു എന്റേതായ രീതിയില്‍ അര്‍ഥം മനസിലാക്കിയെടുത്ത കുറെ
വാക്യങ്ങള്‍ ..അവയുടെ വ്യാഖ്യാനം എന്റേതായ ഭാഷയില്‍..അത് വായനക്കാരുമായി
പങ്കു വയ്ക്കുക എന്നതാണിത് കൊണ്ട് ഉദ്ദേശിക്കുന്നത് .ഏറെ ചിന്തിച്ചു എന്ന്
പറയാന്‍ കാരണമുണ്ട്. പല വാക്യങ്ങളും ആദ്യ വായനയില്‍ മനസിലാവാതതായിരുന്നു ;
ചിലതെല്ലാം തെറ്റായ ധാരണകള്‍ക്ക് കാരണമായിരുന്നു; എന്നാല്‍
കാലക്രമത്തില്‍ അനുഭവങ്ങളിലൂടെ അവയില്‍ ചിലതിന്റെ അര്‍ഥം ഞാന്‍
മനസിലാക്കിയെടുത്തു. പലപ്പോഴും ഒരു വെള്ളി വെളിച്ചം പോലെ അതെന്നിലേക്ക്
കടന്നു വരുമ്പോള്‍ ഞാന്‍ അദ്ഭുതം കൂറി നിന്നിട്ടുണ്ട്..ഇത്രയും കാലം
തലപുകച്ചിട്ടും എനിക്കിത് തോന്നിയില്ലല്ലോ എന്ന്...ഇതൊരു വലിയ സംഭവമാണല്ലോ
എന്ന്..
Friday, August 17, 2012
പാദക്ഷാളനം
പാദം കഴുകിയാല്‍ തല തണുക്കുമെന്നൊരു ശാസ്ത്രം
പാദത്തിലെത്തുന്നു സര്‍വ്വ നാഡികളുമെന്നു പാദ ശാസ്ത്രം
കായം തണുത്താല്‍ കരളു തണുക്കുമെന്നൊരു ശാസ്ത്രം
കരളു തണുത്താല്‍ കയ്പ്പ് കുറയുമെന്നൊരു ശാസ്ത്രം
പ്രക്ഷുബ്ധമായ കായത്തെ തണുപ്പിക്കാന്‍
പാദക്ഷാളനം പ്രാപ്തമെന്നവനാദ്യം തിരിഞ്ഞു!
ഉള്ളം തണുക്കാതെ അപരന്റെ ഉള്ളം കാണാതെ
തന് പങ്കു ചേരുന്നവന് തന്നിലല്ല ചേരുന്നതെന്നും!
പാറയെന്നാകിലും പാദം കഴുകാതെ ഉള്ളം തണുക്കാതെ
പങ്കുപറ്റാനാവില്ലെന്നായി ഗുരുമൊഴിയും
തന്നുള്ളം തണുക്കും പോല്‍ അപരന്നുള്ളവും
തണുക്കാന്‍ ചെയ്യേണം ക്ഷാളനം അതു പാദമെന്നാകിലും
ഗുരുവിന്നൊപ്പം വളരാന്‍ എല്ലാം പഠിക്കണമതില്
ഗുരുവായതീ പാദക്ഷാളനം തന്നെ
അപരനെ തന് സ്നേഹത്താല്‍ ക്ഷാളനം ചെയ്യാന്‍
അവന്റെ മാതൃകയിലുമുയര്ന്നൊന്നില്ല തന്നെ
പാദക്ഷാളനം ചെയ്യുന്നതിന്നുള്പ്പൊരുള്
പണ്ടേക്കുപണ്ടേ വരച്ചിട്ട ഗുരുവേ പ്രണാമം!

Monday, July 16, 2012
തൊട്ടാവാടി
അവളൊരു തൊട്ടാവാടിയാണെന്ന് പറഞ്ഞപ്പോള്‍
ഇത്രയും മുള്ളുണ്ടാവും എന്നോര്‍ത്തില്ല.!!!
ഇത്രയും മുള്ളുണ്ടാവും എന്നോര്‍ത്തില്ല.!!!
Sunday, June 17, 2012
democracy..
democracy is all about fore the people, buy the people, off the people..
Friday, May 25, 2012
ചില അര്‍ബുദ ചിന്തകള്‍ ..
നമ്മുടെ നാട്ടില്‍ ഇന്ന് ഏറ്റവും അധികം കാണപ്പെടുന്ന ഒരു രോഗമാണ് അര്‍ബുദം അഥവാ കാന്‍സര്‍. ഇതെഴുതുന്ന ആളിന്റെ ബന്ധുജനങ്ങളില് ഒട്ടുവളരെ പേര് ഈ രോഗം മൂലം ക്ലേശിക്കുന്നുണ്ട്,
പലരും ഈ രോഗത്തിന്റെ വേദന സഹിച്ചു ഇഹലോകവാസം വെടിഞ്ഞതിന് സാക്ഷിയാകേണ്ടി
വന്ന ഹതഭാഗ്യനുമാണ് ഞാന്‍..ഈ അടുത്ത ദിവസങ്ങളില്‍ ഇത്തരം കാര്യങ്ങളെ പറ്റി
കുറെ ആലോചിക്കനിട വന്നു .അതാണീ പോസ്റ്റിനു ആധാരം.
പാലിയേറ്റീവ് കെയര്‍ പ്രസ്ഥാനം, അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍, ലോകത്തിലെ ഏറ്റവും മികച്ചതും സംഘടിതവും ആയ രീതിയില്‍ നടക്കുന്ന ഒരു നാടാണ് കേരളം. ഒട്ടു വളരെ സുമനസുകളും , പല സ്ഥലങ്ങളിലും സര്‍ക്കാര്‍ തന്നെയും ഇതില്‍ ഭാഗഭാക്കാകുന്നു. വളരെ നല്ല കാര്യം. പക്ഷെ കുറച്ചു ദിവസങ്ങളായി മനസ്സില്‍ തികട്ടി വരുന്ന കാര്യം, പഴയ ഒരു ചൊല്ല്, ഞാന്‍ നിങ്ങളുടെ മുമ്പില്‍ വയ്ക്കുന്നു."രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് രോഗം വരാതെ നോക്കുന്നതല്ലേ?"
എന്റെ അറിവ് ശരിയാണെങ്കില്‍ അടിയന്തിര പ്രാധാന്യമര്‍ഹിക്കുന്ന മൂന്നു കാര്യങ്ങള്‍.
1 . എന്തുകൊണ്ട് ഇത്രയധികം ആളുകള്‍ക്ക് ഈ രോഗം ബാധിക്കുന്നു എന്നതിനെക്കുറിച്ച് വിശദമായ ഒരു പഠനം.
2 . രോഗം വരാതിരിക്കാന്‍ സ്വീകരിക്കാവുന്ന മുന്‍കരുതലുകളെക്കുറിച്ചുള്ള ബോധവത്കരണം.
3 . ഈ മേഖലയിലെ മരുന്ന് കമ്പനികളുടെ ചൂഷണം അവസാനിപ്പിക്കാനുള്ള നടപടി.
ഇതില്‍ നമ്മുടെ സര്‍ക്കാരും പൊതു സമൂഹവും ഇതുവരെയും ശ്രദ്ധ പതിപ്പിച്ചിട്ടില്ല.
ഒന്നാമത്തെ കാര്യമെടുക്കാം. മാറുന്ന ജീവിതശൈലിയും ഫാസ്റ്റ് ഫുഡ് സംസ്കാരവും മുതല്‍ പുകവലിയും പച്ചക്കറിയിലും ഭക്ഷ്യധാന്യങ്ങളിലും ഉള്ള വിഷാംശം വരെ വിവിധ പഠനങ്ങളില്‍ പ്രതി സ്ഥാനത്ത് വന്നിട്ടുണ്ട്. എന്നാല്‍ നിയമത്തിന്റെ മുമ്പില്‍ നിലനില്ക്കത്തക്ക വിധം കാര്യകാരണ സഹിതം ഒരു പഠനം ഇനിയും നടക്കേണ്ടിയിരിക്കുന്നു. എങ്കില്‍ മാത്രമേ അപകടകാരികളായ വസ്തുക്കളെ നിയന്ത്രിക്കാനും നിരോധിക്കാനും നമുക്ക് കഴിയൂ.
രണ്ടാമതായി ശരാശരി മലയാളിക്ക് മറ്റു പല കാര്യങ്ങളിലുമുള്ള അവബോധം, ഈ അപകടകരമായ വസ്തുക്കളെക്കുറിച്ചും ശീലങ്ങലെക്കുറിച്ചും ഇല്ല എന്നുള്ളതാണ്. ഇതിനൊരു മാറ്റം ഉണ്ടായേ തീരൂ. ആദ്യം സൂചിപ്പിച്ച "രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് രോഗം വരാതെ നോക്കുന്നതാണ്" എന്ന തത്വം നമ്മള് ശരിയായി മനസിലാക്കണം. എനിക്ക് തോന്നുന്നു, പാലിയെറ്റീവ് കെയര്‍ പ്രസ്ഥാനം അവരുടെ പ്രധാന ലക്ഷ്യമായി, പ്രവര്‍ത്തനമായി എടുക്കേണ്ടത് ഇത്തരം ബോധവത്കരണ, പ്രതിരോധ നടപടികളാണ്. പാലിയെറ്റീവ് കെയര്‍ പ്രസ്ഥാനവുമായി സഹകരിക്കുന്ന ആളെന്ന നിലയില്‍ അവരുടെ പ്രവര്‍ത്തനത്തിന്റെ മഹത്വം മനസിലാക്കിക്കൊണ്ടു തന്നെയാണ് ഞാനിത് എഴുതുന്നത്.
മൂന്നാമതായി മരുന്ന് നിര്‍മ്മാണ മേഖലയിലെ പല കമ്പനികളും തോന്നിയ വില കാന്‍സര്‍ മരുന്നുകള്‍ക്ക് ഈടാക്കുന്നുണ്ട്. അതിവിടെ മാത്രമല്ല എല്ലാ മരുന്നുകള്‍ക്കും. സര്‍ക്കാര്‍ നല്കുന്ന ഇളവുകളും മറ്റു വ്യക്തികളും സംഘടനകളും നല്കുന്ന സഹായങ്ങളും രോഗികളെക്കാള്‍ ഉപരി കമ്പനികള്‍ക്കാണ് ഗുണം ചെയ്യുക.
ഇത്തരം കാര്യങ്ങളില്‍ നാം അടിയന്തിര ശ്രദ്ധ കൊടുത്തില്ലെങ്കില്‍ അനേകം സുമനസുകളുടെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രാപ്തിയില്‍ എത്താതെ പോകും, ഇനിയും ഒരുപാട് പേര്, അത് ഞാനും നിങ്ങളുമാകാം, വേദന നിറഞ്ഞ മരണത്തിലേക്ക് നയിക്കപ്പെടുകയും ചെയ്യും. അതൊഴിവാക്കാന് നമുക്കോരോരുത്തര്‍ക്കും കഴിയുന്നത് ചെയ്യാം...

Sunday, April 29, 2012
Friday, April 13, 2012
Tuesday, April 10, 2012
ഒരു പരിണാമ കഥ..
നക്ഷത്രമാകാന്‍ മോഹിച്ചു-
വാല് നക്ഷത്രമാകുന്നു ജീവിതം.
പൊടിപടലങ്ങളുടെ നീണ്ട വാലുമായ്
ഒടുവിലൊരു ധൂമകേതുവായ്
എരിഞ്ഞടങ്ങുന്നതീ ജീവിതം.
വാല് നക്ഷത്രമാകുന്നു ജീവിതം.
പൊടിപടലങ്ങളുടെ നീണ്ട വാലുമായ്
ഒടുവിലൊരു ധൂമകേതുവായ്
എരിഞ്ഞടങ്ങുന്നതീ ജീവിതം.
Monday, March 5, 2012
ഒറ്റവരികള്‍..
ശ്രദ്ധ
അതെനിക്കിനിയും വേണം - ശ്രദ്ധ
തെറ്റ്
അതിനു മുന്നം എന്തായാലും "വേണം", പിന്നെ "വേണ്ടായിരുന്നു"; അതാണ് തെറ്റ്.
മരണം
മന്ദം രണം തീരണം-മരണം
അതെനിക്കിനിയും വേണം - ശ്രദ്ധ
തെറ്റ്
അതിനു മുന്നം എന്തായാലും "വേണം", പിന്നെ "വേണ്ടായിരുന്നു"; അതാണ് തെറ്റ്.
മരണം
മന്ദം രണം തീരണം-മരണം
Monday, February 6, 2012
സ്വപ്നവും സത്യവും
സ്വപ്നങ്ങളേറെ കണ്ടു ഞാന്‍
ഇപ്പോഴും കാണുന്നു ഞാന്‍
എങ്കിലുമവയൊന്നും ഊര്‍ജ്ജ-
ദായകങ്ങളാകുന്നില്ലയെന്നില്
അവയുടെ വന്യതയെന്
ഊര്‍ജ്ജം ചോര്‍ത്തിക്കളയുന്നു
അവയിലെ കടും വര്‍ണങ്ങള്‍
എന്നെ തളര്തിക്കളയുന്നു
സ്വപ്നലോകത്ത് നിന്നും മടങ്ങി
എത്തുമ്പോള്‍ ഞാനറിയുന്നു
എന്റേത് വെറും കല്ലും മുള്ളും
നിറഞ്ഞ മരുഭൂമിയാണെന്ന്
സത്യങ്ങളുടെ നഗ്നത കണ്ടു
ഞാന്‍ കണ്ണ് ചിമ്മുന്നു
അവയുളുപ്പേതുമില്ലാതെ
എന്നെ നോക്കി പല്ലിളിക്കുന്നു
ഈ സത്യങ്ങള്‍ക്കൊരു മുഴം
ശീലയെങ്കിലും കൊടുക്കാന്‍
അവയെ മറയ്ക്കാന്‍ ഒന്നും
കണ്ടില്ലെന്നു നടിക്കാന്‍
വീണ്ടും ഞാനെന്‍ സ്വപ്ന-
ലോകത്തേക്ക് മടങ്ങാന്‍
ശ്രമിക്കുമ്പോള്‍ ആ സത്യങ്ങളെന്‍
ഉപബോധമനസില്‍ മുള്ളുകളാകുന്നു
സ്വപ്നവും സത്യവും തമ്മിലുള്ള
പ്രകാശവര്ഷങ്ങളതിവേഗം
ഓടിയെത്തിയെത്തിയെന്
മനം തളര്‍ന്നു പോകുന്നു
ഈ അകലം കുറയ്ക്കാന്‍
സ്വപ്നങ്ങള്‍ കുറെയെങ്കിലും സത്യമാകാന്‍
സത്യങ്ങളുടെ മൂര്ച്ചയല്പം കുറയ്ക്കാന്‍
എന്മനം ബലിയാക്കി പ്രാര്‍ത്ഥിപ്പൂ ഞാന്‍.
ഇപ്പോഴും കാണുന്നു ഞാന്‍
എങ്കിലുമവയൊന്നും ഊര്‍ജ്ജ-
ദായകങ്ങളാകുന്നില്ലയെന്നില്
അവയുടെ വന്യതയെന്
ഊര്‍ജ്ജം ചോര്‍ത്തിക്കളയുന്നു
അവയിലെ കടും വര്‍ണങ്ങള്‍
എന്നെ തളര്തിക്കളയുന്നു
സ്വപ്നലോകത്ത് നിന്നും മടങ്ങി
എത്തുമ്പോള്‍ ഞാനറിയുന്നു
എന്റേത് വെറും കല്ലും മുള്ളും
നിറഞ്ഞ മരുഭൂമിയാണെന്ന്
സത്യങ്ങളുടെ നഗ്നത കണ്ടു
ഞാന്‍ കണ്ണ് ചിമ്മുന്നു
അവയുളുപ്പേതുമില്ലാതെ
എന്നെ നോക്കി പല്ലിളിക്കുന്നു
ഈ സത്യങ്ങള്‍ക്കൊരു മുഴം
ശീലയെങ്കിലും കൊടുക്കാന്‍
അവയെ മറയ്ക്കാന്‍ ഒന്നും
കണ്ടില്ലെന്നു നടിക്കാന്‍
വീണ്ടും ഞാനെന്‍ സ്വപ്ന-
ലോകത്തേക്ക് മടങ്ങാന്‍
ശ്രമിക്കുമ്പോള്‍ ആ സത്യങ്ങളെന്‍
ഉപബോധമനസില്‍ മുള്ളുകളാകുന്നു
സ്വപ്നവും സത്യവും തമ്മിലുള്ള
പ്രകാശവര്ഷങ്ങളതിവേഗം
ഓടിയെത്തിയെത്തിയെന്
മനം തളര്‍ന്നു പോകുന്നു
ഈ അകലം കുറയ്ക്കാന്‍
സ്വപ്നങ്ങള്‍ കുറെയെങ്കിലും സത്യമാകാന്‍
സത്യങ്ങളുടെ മൂര്ച്ചയല്പം കുറയ്ക്കാന്‍
എന്മനം ബലിയാക്കി പ്രാര്‍ത്ഥിപ്പൂ ഞാന്‍.
Sunday, February 5, 2012
നുറുങ്ങു കവിതകള്‍
അന്തി കരയുന്നു രാവിനെപ്പേടിച്ചും
പകലിനെ പിരിയാന്‍ വയ്യാതെയും
*********************************
പൊള്ളുന്ന ഉള്ളിന്
വല്ലാത്ത ചൊല്ലില്‍
ഇല്ലാത്ത പൊല്ലാപ്പും
വേണ്ടാത്തോരിണ്ടലും
**********************************
അത്രമേല്‍ അടുക്കാതിരുന്നാല്‍
ഇത്രമേല്‍ അകലാതിരിക്കാം
അത്രമേല്‍ ഉയരാതിരുന്നാല്‍
ഇത്രമേല്‍ വീഴാതിരിക്കാം
പകലിനെ പിരിയാന്‍ വയ്യാതെയും
*********************************
പൊള്ളുന്ന ഉള്ളിന്
വല്ലാത്ത ചൊല്ലില്‍
ഇല്ലാത്ത പൊല്ലാപ്പും
വേണ്ടാത്തോരിണ്ടലും
**********************************
അത്രമേല്‍ അടുക്കാതിരുന്നാല്‍
ഇത്രമേല്‍ അകലാതിരിക്കാം
അത്രമേല്‍ ഉയരാതിരുന്നാല്‍
ഇത്രമേല്‍ വീഴാതിരിക്കാം
Monday, January 30, 2012
പാപിയുടെ പ്രാര്‍ത്ഥന
ആഗ്രഹിക്കുന്ന നന്മയൊന്നുമേ
ചെയ്യാന്‍ കഴിയുന്നില്ലെനി-
ക്കാഗ്രഹിക്കാത്ത തിന്മയത്രേ
ഞാന്‍ ചെയ്തു കൂട്ടുന്നതെന്നതൊരു
വിശുദ്ധ ജന്മത്തിന്റെ
ആത്മാവിന് നെടുവീര്‍പ്പുകള്‍
നന്മയോന്നുമേ നിനയ്ക്കാന്‍
പോലും കഴിയാത്തതീ വെറും
പാപിയുടെ ആത്മനൊമ്പരം
തിന്മതന് സ്വയം കൃത തടവറയില്‍
നിന്നും രക്ഷ നേടിയീ നന്മ തന്
അനന്ത വിഹായസ്സില്‍ പാറാന്‍
നന്മകള് മാത്രം പ്രവര്‍ത്തിക്കാന്‍
നന്മസ്വരൂപാ കനിയണേയെന്നതീ
പാപിതന്‍ ആത്മവിലാപം
ചെയ്യാന്‍ കഴിയുന്നില്ലെനി-
ക്കാഗ്രഹിക്കാത്ത തിന്മയത്രേ
ഞാന്‍ ചെയ്തു കൂട്ടുന്നതെന്നതൊരു
വിശുദ്ധ ജന്മത്തിന്റെ
ആത്മാവിന് നെടുവീര്‍പ്പുകള്‍
നന്മയോന്നുമേ നിനയ്ക്കാന്‍
പോലും കഴിയാത്തതീ വെറും
പാപിയുടെ ആത്മനൊമ്പരം
തിന്മതന് സ്വയം കൃത തടവറയില്‍
നിന്നും രക്ഷ നേടിയീ നന്മ തന്
അനന്ത വിഹായസ്സില്‍ പാറാന്‍
നന്മകള് മാത്രം പ്രവര്‍ത്തിക്കാന്‍
നന്മസ്വരൂപാ കനിയണേയെന്നതീ
പാപിതന്‍ ആത്മവിലാപം
Saturday, January 28, 2012
പഴമയിലെ പുതുമ
ഇതൊരു ചിതറിയ ഓര്‍മ്മക്കുറിപ്പാണ്. ഒരായുസ്സിന്റെ അനുഭവങ്ങളും, ഓര്‍മ്മകളും, സ്വപ്നങ്ങളും, സ്വപ്ന ഭംഗങ്ങളുമെല്ലാം വരും തലമുറയ്ക്ക് പരിശോധനയ്ക്കായി, പുനര്വായനയ്ക്കായി ഇവിടെ അക്ഷരങ്ങളായി പകര്‍ത്തുകയാണ്.
മറ്റൊന്നുമല്ല ഇത് അമ്മയുടെ കഥയാണ്. ഓര്‍മ്മക്കുറിപ്പെന്നോ, അത്മകഥയെന്നോ, മറ്റൊരാളായ ഞാന്‍ രേഖപ്പെടുത്തുന്നത് കൊണ്ട് ജീവചരിത്രമെന്നോ ഒക്കെ വിളിക്കാവുന്ന ഒരു കഥ.
കാലമാര്‍ക്കും പിടിതരാതെ കുതറിയോടിക്കൊണ്ടിരിക്കുന്നു. അതിനു വേഗത കൂടുന്നുണ്ടോ?.. ഉണ്ടാവാം , എന്തായാലും തലമുറകള്‍ തമ്മിലുള്ള അന്തരം വളരെ വര്‍ദ്ധിച്ചിരിക്കുന്നു. അവ തമ്മിലുള്ള വിടവ് വിശുദ്ധ ഗ്രന്ഥത്തിലെ ലാസറിന്റെ സ്വര്‍ഗ്ഗത്തിനും ധനവാന്റെ നരകത്തിനും ഇടയിലേത് എന്നത് പോലുള്ളതായിരിക്കുന്നു. അവ തമ്മിലൊരു സമ്പര്‍ക്കമോ പോക്കുവരവോ സാധ്യമാകാത്തവണ്ണമായിരിക്കുന്നു അത്. ഈ വിടവുകള്‍ക്കിടയിലൊരു നൂല്പ്പാലമെങ്കിലും വലിച്ചു കെട്ടാനുള്ള തീവ്രമായ ആഗ്രഹമാണ് എന്നെ ഇതില്‍ കൊണ്ട് ചെന്നെത്തിച്ചത്.
നാം ചരിത്രം പഠിക്കുന്നതെന്തിനാണ്?. എന്റെ അഭിപ്രായത്തില്‍ ചരിത്ര പഠനമെന്നത്, പഴയ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനും, അവയ്ക്ക് പ്രായശ്ചിത്തം ചെയ്യാനും അങ്ങിനെ കൂടുതല്‍ നല്ല ഒരു ഭാവിക്ക് വേണ്ടി സ്വപ്നം കാണാനുമുള്ള ശ്രമമാണ്. ഭൂതത്തെയും ഭാവിയെയും വര്‍ത്തമാനത്തില്‍ സമന്വയിപ്പിക്കുന്ന ഒരു പ്രക്രിയ.
തുടരും..

Sunday, January 22, 2012
മനസ്സ്
ദൈവത്തില്‍ നിന്നെനിക്ക് കിട്ടിയ
സമ്മാനമായിരുന്നെന് മനസ്സ്
നിഷ്കളങ്കതയുടെ ശുഭ്ര വസ്ത്രമണിഞ്ഞു
ഒരിക്കല്‍ ശോഭിച്ചിരുന്നത്
ദു:ഖത്തില്‍ കരയുന്ന
സുഖത്തില്‍ ചിരിക്കുന്ന
ഒരു കൊച്ചു കുഞ്ഞിന്റെ
ദൈവച്ഛായയുള്ള മനസ്സ്
കളങ്കിത ലോകത്തിന് കറുത്ത
പാടുകളെന്‍ മനസ്സില്‍
ആഴത്തില്‍ പതിഞ്ഞു പോയ്
മനസ്സാക്ഷിയും മരവിച്ചുപോയതിന്‍ സ്വഭാവവും മാറി
ദു:ഖത്തില്‍ ചിരിക്കാനും
സുഖത്തില്‍ കരയാനും
മനസ്സാക്ഷി നഷ്ടപ്പെടുത്താനും
ഞാന്‍ പഠിച്ചു പോയ്

Subscribe to:
Posts (Atom)