"അനങ്ങിപ്പോകരുത്!".. അലർച്ച കേട്ട് പേടിച്ച് അനങ്ങാതെ നിന്നതുകൊണ്ട് അവർക്ക് ഉന്നം തെറ്റാതെ എന്നെ വെടിവച്ചു വീഴ്ത്താൻ കഴിഞ്ഞു!..
നെറ്റിന്റെ വിശാലമായ ലോകത്തേക്ക് വന്നിട്ട് വര്‍ഷങ്ങള്‍ ആയെങ്കിലും, ബ്ലോഗ്ഗിങ്ങിന്റെ സാധ്യതകളെപ്പറ്റി ബോധാവാനായിരുന്നെങ്കിലും, എന്തുകൊണ്ടോ വളരെ വൈകി മാത്രമാണ് ഞാന്‍ ബ്ലോഗ് ലോകത്തെത്തുന്നത്....എന്റെ ചിന്തകള് പങ്കുവെക്കാനൊരിടം എന്ന നിലയില്‍ ഞാന്‍ ബ്ലോഗ്ഗിനെ കാണുന്നു.
Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts
Thursday, February 25, 2016
Tuesday, September 29, 2015
നിറം
"പൂച്ചക്ക് നിറങ്ങളൊന്നും കാണാൻ പറ്റില്ല അല്ലെ?" ഉണ്ണി ചോദിച്ചു, "മം..." ഞാനൊന്ന് ഇരുത്തി മൂളി , "അപ്പൊ , എല്ലാ മനുഷ്യർക്കും പൂച്ചേടെ കണ്ണ് പിടിപ്പിച്ചാൽ ഇവിടത്തെ എല്ലാ പ്രശ്നങ്ങളും തീരും അല്ലെ?... "എന്റെ കണ്ണുകൾ അപ്പോൾ പാറിപ്പറക്കുന്ന എണ്ണമറ്റ കൊടികളിലും അവയ്ക്കു പിന്നാലെ പായുന്ന ജനലക്ഷങ്ങളിലും ആയിരുന്നു..
Wednesday, November 12, 2014
ചിന്തെഴുത്തുകാരൻ
ചിന്തകൾ എഴുതുന്നത് കൊണ്ടോ, ചിന്തുകൾ എഴുതുന്നത്
കൊണ്ടോ, ചീന്തുകളായി എഴുതുന്നത് കൊണ്ടോ... എന്ത് കൊണ്ടാണ് താൻ
ചിന്തെഴുത്തുകാരൻ ആയതെന്നു അയാൾ ചിന്തിച്ചു .
ചിന്തകളുടെ വ്യാപാരി ആണ് താൻ എന്ന് അയാൾക്ക് തോന്നി . ചിന്തകളെ ചിന്തേരിട്ടു മിനുക്കി അക്ഷരങ്ങളാക്കും. പിന്നെ അവയ്ക്ക് കഥയെന്നോ, കവിതയെന്നോ, ചിന്തകൾ തന്നെയെന്നോ ഒക്കെ പേരുകളിട്ട് വില്ക്കാൻ വയ്ക്കും . ചിലര് ആർത്തിയൊടെയും, പലരും അവജ്ഞയോടെയും അത് ഭക്ഷിക്കും. അവജ്ഞക്കാർക്ക് ഒരു പക്ഷെ തന്റെ ചിന്തകളുടെ രുചി പിടിക്കാഞ്ഞിട്ടോ അല്ലെങ്കിൽ അക്ഷരങ്ങളാക്കി മാറ്റിയ രീതി പിടിക്കാഞ്ഞിട്ടോ ആവുമെന്ന് സമാധാനിക്കും. ചിന്തകൾക്ക് അന്തമില്ലാത്തതുകൊണ്ട് വീണ്ടും പുതിയവയെ തേടി പോകും, പുതിയ രീതികളെയും.
ചിന്തകള് പേറി നടക്കുമ്പോൾ ഉള്ള ഭാരവും, ചീന്തുകളാക്കുന്ന പേറ്റുനോവും, സൃഷ്ടി ദർശന സംതൃപ്തിയും എല്ലാം അയാള് ഓർത്തു. ചിന്താഭാരത്താൽ വീണ്ടും അയാൾ നോവനുഭവിക്കാൻ തുടങ്ങി.

Thursday, October 30, 2014
ആരാകണം
ഭാരത്തോടെ ശിഷ്യൻ ഗുരുവിനെ കാണാൻ എത്തി "ഗുരോ എനിക്ക് അങ്ങയെ പോലെയാകണം".
ഗുരു പറഞ്ഞു "ആവാം, പക്ഷെ ഒരു കാര്യം, ആദ്യം എന്നെ നിന്നെ പോലെയാക്കണം".
കുറെ ഏറെ ആലോചിച്ചിട്ട് ശിഷ്യൻ പറഞ്ഞു "കഴിയില്ല"
ഗുരു പറഞ്ഞു "ശരിയാണ് ആർക്കും വേറൊരാൾ ആകാൻ കഴിയില്ല, നിനക്ക് മാത്രം ആകാൻ കഴിയുന്ന ഒരു വ്യക്തിയാകാനാണ് നീ ലോകത്തിലേക്ക് വന്നത്".
ഭാരം ഒഴിഞ്ഞ മനസ്സുമായി ശിഷ്യൻ മടങ്ങിപ്പോയി.

Monday, May 19, 2014
ചിരി
ഉണ്ണി വൈകിട്ട് കണ്ടപ്പോൾ പറഞ്ഞു ,"ഇന്നൊരു വല്യ സംഭവമുണ്ടായി". ഓ ഇതിനെല്ലാം വല്യ സംഭവങ്ങളാണ്,ഞാനോർത്തു .. ഒന്നും മിണ്ടീല്ലാ .."ഇന്ന് ബസീ വച്ച് ഒരു കുഞ്ഞ് എന്നെ നോക്കി ചിരിച്ചു......................." ." ഞാനാരെയെങ്കിലും നോക്കി ചിരിച്ചിട്ട് എത്ര കാലമായി?. എനിക്കോർക്കാൻ കഴിഞ്ഞില്ല ..ഒന്നും മിണ്ടാനും..
Sunday, March 13, 2011
മിനിക്കഥ
മഴയുടെ ആരവം കേട്ടാണ് അയാള്‍ ഉണര്‍ന്നത്!. ബാല്യകാല സ്മരണയിലോ പുലര്‍കാല സ്വപ്നത്തിന്റെ ഓര്‍മ്മയിലോ, ജനാലക്കപ്പുറത്ത് വീഴുന്ന മഴത്തുള്ളിയെ പിടിക്കാന്‍ അയാള്‍ കൈ നീട്ടി. തീയില്‍ തോട്ടിട്ടെന്നവണ്ണം അയാള്‍ കൈ വലിച്ചു. മഹാനഗരത്തില്‍ പുലര്‍ച്ചെ ആസിഡ് മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ട് തലേന്നത്തെ വാര്‍ത്തയിലെ കിളിമൊഴി അപ്പോഴാണയാള്ക്കോറ്മ്മ വന്നത്.!
Subscribe to:
Posts (Atom)