Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Monday, April 1, 2019

യാത്ര

കാലം വഴിവെട്ടുന്നു
കണ്ട കൈ ചേർത്ത് തുടങ്ങുന്നു
കൈ വിട്ടവർ മറയുന്നു
കൈ കോർക്കാൻ ആള് വരുന്നു
കൈ വിട്ടു വിശ്രമിക്കുന്നു
കൈ കോർത്തവർ തുടരുന്നു

യാനങ്ങൾ

സങ്കല്പവും ഓർമ്മയും
സമയാന്തര യാത്രായാനങ്ങൾ

Thursday, June 7, 2018

ചിരിജീവിതം

ജനിമൃതികൾക്കിടയിലൊരു
ചെറുചിരി മാത്രം ജീവിതം
ചരിത്രമാവർത്തനം ആദ്യം
ദുരന്തം പിന്നെ വെറും ചിരി 

മഴ

ആകാശത്തിന്റെ പ്രണയം
ഭൂമിയെ ചുംബിക്കുന്നതാണ് മഴ 

Tuesday, April 10, 2018

പിറന്നാൾ ..

പുരുഷായുസ്സ് പൂർത്തിയാവുന്നു
ലോകം കീഴ്മേൽ മറിയ്ക്കാൻ
കരുതീട്ടു കഴിഞ്ഞില്ലാ ഇപ്പൊ
തലകുത്തി നിന്ന് നോക്കുവാ 

Tuesday, December 5, 2017

മരണപ്രതീക്ഷ

കാത്തിരിക്കാൻ ആരും ഏതും
ഇല്ലാത്തവർക്ക് മരണവും ഒരു പ്രതീക്ഷയാണ്
പരലോകത്തിൽ ഒരാൾ
കാത്തിരിക്കാൻ ഉണ്ടാകും എന്ന പ്രതീക്ഷ

പിഴ

പിഴയ്ക്കാത്ത ചുവടുകൾക്കുള്ള
പുറപ്പാടിൽ വച്ചതു അത്രയും
പിഴച്ചു പോയെന്നു അറിയാൻ
പിന്നെയും  ഏറെ  വൈകി

Tuesday, May 9, 2017

Dig the hills

Life hides the sweeter things,
Under the hills of bitter things.
Unless you dig the hills;
Won't find the sweetness of Life.

Wednesday, May 18, 2016

മറക്കരുത്

മരണം വന്നു വിളിക്കും മുമ്പ്
മറക്കരുതൊന്നതു ജീവിപ്പാൻ
നേടിയതെല്ലാം തീരും മുമ്പ്
മറക്കരുതൊന്നതു സ്നേഹിപ്പാൻ

Monday, September 28, 2015

വര

ഞാൻ വരയ്ക്കുന്നത്
അക്ഷരങ്ങളെയാണ്‌
വർണ്ണങ്ങൾ അവയുടെ
നാനാർത്‌ഥങ്ങളും

Friday, September 25, 2015

കാഴ്ച

പതിവായ പാതയുടെ വശമൊന്നു മാറിയാൽ
പുതുതായ കാഴ്ചകൾ നിറയുന്ന കാണാം

Monday, February 2, 2015

നിശബ്ദത

പറയാൻ തുടങ്ങുന്ന കൊണ്ടാവാം
എന്ത് പറയും എന്നോർത്താവാം
എങ്ങിനെ പറയും എന്നോർത്താവാം
എപ്പോൾ പറയും എന്നോർത്താവാം
ഇപ്പോൾ പറയുന്നില്ല  എന്നോർത്താവാം
ഇനി പറയുന്നില്ലാത്തകൊണ്ടാവാം
ഇനി പറയണോ എന്നോർത്താവാം
എല്ലാം പറഞ്ഞു തീർന്നകൊണ്ടാവാം
ഒന്നും പറയാനില്ലാത്തകൊണ്ടാവാം
ഒന്നും പറഞ്ഞിട്ടില്ലാത്തകൊണ്ടാവാം
എല്ലാരും പറയുന്ന കൊണ്ടാവാം
എല്ലാരും എന്ത് പറയും എന്നോർത്താവാം
നിശബ്ദതയാണെനിക്ക് അന്നും ഇന്നും ___ ?!

Saturday, December 20, 2014

Who taught us

Who taught us not to look at eyes on the face
but to stare at waves of the shape

Who taught us not to hear the cries
but to hear only cheers

Who taught us not to speak clear
but to speak with fear

Who taught us not to use the brain
but to abuse the brain

Who taught us not to feel the love in heart
but to sell the love in mart

'not's

Don't look at my eyes, because I
can't hide my heart from you

Thursday, December 18, 2014

ആഗോളതാപനം

പച്ച മായുമ്പോഴാണ് പഴുക്കുന്നത്

വർണവിവേചനം

മനം കറുത്തവരുടെ ലോകത്തിൽ
തനു കറുത്തവർക്ക് എഴഴലാണ്

Thursday, October 30, 2014

ഇന്നലെ, ഇന്ന്, നാളെ..

തുടങ്ങുന്നവർക്ക് നാളെയും
തുടരുന്നവർക്ക് ഇന്നും
തീരുന്നവർക്ക് ഇന്നലെയും
തോന്നലിൽ നല്ലതാണെന്ന്

Thursday, September 4, 2014

പ്രണയം

എന്തേ ഇത്രനാളും നിൻ  പ്രണയം ....?
കണ്ണിൽ  കരിമഷി എഴുതിയ പെണ്ണുങ്ങളെ
കണ്ടു  ഞാനേറെ, ഇന്നോളം കണ്ടില്ല -
കണ്ണിൽ  കരുണ വഴിയുന്ന പെണ്ണൊന്നിനെ

Monday, August 25, 2014

ചോദ്യോത്തരം

ഇതു  വരെയുള്ള  ഉത്തരങ്ങൾ
ഇനിയുള്ള ചോദ്യങ്ങളാണ് !

Monday, August 11, 2014

അന്തരം ....അനന്തരം

ഇരിക്കുമ്പോൾ തെറി
മരിക്കുമ്പോൾ കറി