"പൂച്ചക്ക് നിറങ്ങളൊന്നും കാണാൻ പറ്റില്ല അല്ലെ?" ഉണ്ണി ചോദിച്ചു, "മം..." ഞാനൊന്ന് ഇരുത്തി മൂളി , "അപ്പൊ , എല്ലാ മനുഷ്യർക്കും പൂച്ചേടെ കണ്ണ് പിടിപ്പിച്ചാൽ ഇവിടത്തെ എല്ലാ പ്രശ്നങ്ങളും തീരും അല്ലെ?... "എന്റെ കണ്ണുകൾ അപ്പോൾ പാറിപ്പറക്കുന്ന എണ്ണമറ്റ കൊടികളിലും അവയ്ക്കു പിന്നാലെ പായുന്ന ജനലക്ഷങ്ങളിലും ആയിരുന്നു..
നെറ്റിന്റെ വിശാലമായ ലോകത്തേക്ക് വന്നിട്ട് വര്‍ഷങ്ങള്‍ ആയെങ്കിലും, ബ്ലോഗ്ഗിങ്ങിന്റെ സാധ്യതകളെപ്പറ്റി ബോധാവാനായിരുന്നെങ്കിലും, എന്തുകൊണ്ടോ വളരെ വൈകി മാത്രമാണ് ഞാന്‍ ബ്ലോഗ് ലോകത്തെത്തുന്നത്....എന്റെ ചിന്തകള്‍ പങ്കുവെക്കാനൊരിടം എന്ന നിലയില്‍ ഞാന്‍ ബ്ലോഗ്ഗിനെ കാണുന്നു.
Tuesday, September 29, 2015
Monday, September 28, 2015
വര
ഞാൻ വരയ്ക്കുന്നത്
അക്ഷരങ്ങളെയാണ്
വർണ്ണങ്ങൾ അവയുടെ
നാനാർത്ഥങ്ങളും
അക്ഷരങ്ങളെയാണ്
വർണ്ണങ്ങൾ അവയുടെ
നാനാർത്ഥങ്ങളും
Friday, September 25, 2015
കാഴ്ച
പതിവായ പാതയുടെ വശമൊന്നു മാറിയാൽ
പുതുതായ കാഴ്ചകൾ നിറയുന്ന കാണാം
പുതുതായ കാഴ്ചകൾ നിറയുന്ന കാണാം
Subscribe to:
Posts (Atom)