Saturday, January 28, 2012

പഴമയിലെ പുതുമ

ഇതൊരു ചിതറിയ ഓര്‍മ്മക്കുറിപ്പാണ്. ഒരായുസ്സിന്റെ  അനുഭവങ്ങളും, ഓര്‍മ്മകളും, സ്വപ്നങ്ങളും, സ്വപ്ന ഭംഗങ്ങളുമെല്ലാം വരും തലമുറയ്ക്ക് പരിശോധനയ്ക്കായി, പുനര്‍വായനയ്ക്കായി ഇവിടെ അക്ഷരങ്ങളായി പകര്‍ത്തുകയാണ്.
മറ്റൊന്നുമല്ല ഇത് അമ്മയുടെ കഥയാണ്. ഓര്‍മ്മക്കുറിപ്പെന്നോ, അത്മകയെന്നോ, മറ്റൊരാളായ ഞാന്‍ രേഖപ്പെടുത്തുന്നത് കൊണ്ട് ജീവചരിത്രമെന്നോ ഒക്കെ വിളിക്കാവുന്ന ഒരു കഥ.
കാലമാര്‍ക്കും പിടിതരാതെ കുതറിയോടിക്കൊണ്ടിരിക്കുന്നു. അതിനു വേഗത കൂടുന്നുണ്ടോ?.. ഉണ്ടാവാം , എന്തായാലും തലമുറകള്‍ തമ്മിലുള്ള അന്തരം വളരെ വര്‍ദ്ധിച്ചിരിക്കുന്നു. അവ തമ്മിലുള്ള വിടവ് വിശുദ്ധ ഗ്രന്ഥത്തിലെ ലാസറിന്റെ സ്വര്‍ഗ്ഗത്തിനും ധനവാന്റെ നരകത്തിനും ഇടയിലേത് എന്നത് പോലുള്ളതായിരിക്കുന്നു. അവ തമ്മിലൊരു സമ്പര്‍ക്കമോ പോക്കുവരവോ സാധ്യമാകാത്തവണ്ണമായിരിക്കുന്നു അത്. ഈ വിടവുകള്‍ക്കിടയിലൊരു നൂല്പ്പാലമെങ്കിലും വലിച്ചു കെട്ടാനുള്ള തീവ്രമായ ആഗ്രഹമാണ് എന്നെ ഇതില്‍ കൊണ്ട് ചെന്നെത്തിച്ചത്.
നാം ചരിത്രം  പഠിക്കുന്നതെന്തിനാണ്?. എന്റെ അഭിപ്രായത്തില്‍ ചരിത്ര പഠനമെന്നത്, പഴയ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനും, അവയ്ക്ക് പ്രായശ്ചിത്തം ചെയ്യാനും അങ്ങിനെ കൂടുതല്‍ നല്ല ഒരു ഭാവിക്ക് വേണ്ടി സ്വപ്നം കാണാനുമുള്ള ശ്രമമാണ്. ഭൂതത്തെയും ഭാവിയെയും വര്‍ത്തമാനത്തില്‍ സമന്വയിപ്പിക്കുന്ന ഒരു പ്രക്രിയ.

തുടരും..

Sunday, January 22, 2012

മനസ്സ്

ദൈവത്തില്‍ നിന്നെനിക്ക് കിട്ടിയ
സമ്മാനമായിരുന്നന്‍ മനസ്സ്
നിഷ്കളങ്കതയുടെ ശുഭ്ര വസ്ത്രമണിഞ്ഞു
ഒരിക്കല്‍ ശോഭിച്ചിരുന്നത്

ദു:ഖത്തില്‍ കരയുന്ന
സുഖത്തില്‍ ചിരിക്കുന്ന
ഒരു കൊച്ചു കുഞ്ഞിന്റെ
ദൈവച്ഛായയുള്ള മനസ്സ്

കളങ്കിത ലോകത്തിന്‍ കറുത്ത
പാടുകളെന്‍ മനസ്സില്‍
ആഴത്തില്‍ പതിഞ്ഞു പോയ്‌
മനസ്സാക്ഷിയും മരവിച്ചുപോയതിന്‍ സ്വഭാവവും മാറി

ദു:ഖത്തില്‍ ചിരിക്കാനും
സുഖത്തില്‍ കരയാനും
മനസ്സാക്ഷി നഷ്ടപ്പെടുത്താനും
ഞാന്‍ പഠിച്ചു പോയ്‌

Saturday, December 31, 2011

പുതുവത്സരാശംസകള്‍..


എല്ലാവര്ക്കും നിറസമൃദ്ധിയുടെയും സമാധാനത്തിന്റെയും പുതുവത്സരാശംസകള്‍..

Sunday, December 25, 2011

ആശംസകള്‍..

എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍..

Sunday, December 18, 2011

സാക്ഷി

 സാക്ഷിയാണ് ഞാന്‍ വെറും
ദൃക്സാക്ഷിയാണ് ഞാന്‍
ചുറ്റുപാടുകളിലെ നെറികേടു-
കള്‍ക്ക് മുന്നില്‍ വെറും സാക്ഷി
രബോധമുള്ള സാക്ഷി
വര്‍ഗ്ഗ‍ബോധമുള്ള സാക്ഷി
ൻകാര്യത്തില്‍ മാത്രം
നീതിബോധമുള്ള സാക്ഷി
കരുത്തര്‍ക്കെതിരെ തിരിയുന്ന സാക്ഷി
കാശുവാങ്ങിക്കാല് മാറുന്ന സാക്ഷി
ജീവനില്‍ കൊതിയുള്ള വെറും ഭീരുവാം സാക്ഷി
വേണ്ടതുമാത്രം കണ്ട വെറും "കോടതിസാക്ഷി"
അറിഞ്ഞതറിഞ്ഞില്ലെന്നു ഭാവിക്കുന്ന സാക്ഷി
അറിയേണ്ടതറിയേണ്ടെന്നു വയ്ക്കന്ന സാക്ഷി
കണ്ടതും കേട്ടതും സൗകര്യപൂര്‍വ്വം
ഓര്‍മയില്‍ നിന്നും മായ്ക്കുന്ന സാക്ഷി
ജീവന്റെ നീതിക്കിരക്കുന്നവനില്‍
നിന്ന് മുഖം തിരിക്കുന്ന ക്രൂരനാം സാക്ഷി
ജീവിതത്തിനു മുന്നില്‍ നിസ്സഹായനായ
ഞാന്‍ വെറുമൊരു പാവം "ദൃക്സാക്ഷി"

Wednesday, November 23, 2011

ഏകനാണ് ഞാന്‍

 ഏകനാണ് ഞാന്‍ ഈ
ജീവിതയാത്രയിലിന്നോളം
എല്ലാരുമെൻറൊപ്പമെന്നു 
കരുതുന്ന നേരവും
 
അറിയുന്നു ഞാനെപ്പോഴും
ഏകാന്ത പഥികനാണെന്ന്;
ആള്‍ക്കൂട്ടത്തില്‍ തനിയെ
നില്‍ക്കാന്‍ പാടുപെടുന്നവന്‍
 
ജനന മരണ സമയങ്ങളില്‍
ഏകനായ ഞാനീ ജീവിത
ന്ഥാവിലുമേകനാകണം
എന്നത് പ്രപഞ്ച നിയമമാകാം
 
ജീവിതത്തിന്‍ കൂട്ടുകള്‍
കൂട്ടുകെട്ടുകളെല്ലാം വെറു-
മൊരു കരാറു മാത്രമാണെന്ന്
മനസ്സിലാക്കുന്നു ഞാന്‍
 
"കൊടുത്താല്‍ മാത്രം
കൊല്ലത്ത് കിട്ടുന്ന" കൂട്ടുകള്‍
തിരിച്ചു കിട്ടാന്‍ വേണ്ടി
എല്ലാം നല്‍കുന്നവര്‍ മനുജര്‍
 
ഇവര്‍ക്കിടയിലീ വാണിഭത്തിനു
മില്ലാത്തവനായി ഞാന്‍;
"നാടോടുമ്പോള്‍ നടുവേ ഓടാന്‍"
കഴിവില്ലാത്ത വെറും മനുഷ്യന്‍
 
വിജയങ്ങളില്‍ ലാഭങ്ങളില്‍
പങ്കുപറ്റാനോടിയടുക്കുന്നവര്‍
പരാജയങ്ങളില്‍ നഷ്ടങ്ങളില്‍
അകലം പാലിക്കുന്നെല്ലാവരും
 
ഇന്നലെകളിലകനായിരുന്നു  ഞാന്‍
ഇപ്പോഴുമേകനാകുന്നു ഞാന്‍
ഇനിവരും കാലവും ഏകാനായിരിക്കാം ഞാന്‍
ഇനിയെന്നീ എകാന്തതയുപേക്ഷിക്കും ഞാന്‍  
 
"ഏകാന്തതയുടെയീ അപാര
തീര"ങ്ങളിലൂടെ ഏകനായ
ദൈവത്തിങ്കലേക്കു ക്ലേപൂര്‍ണ്ണ
തീര്‍ഥയാത്ര ചെയ്യുന്നു ഞാന്‍

Thursday, September 29, 2011

മോഹം

കൊടുങ്കാറ്റൊരു വിപ്ലവകാരണം
ഇളം കാറ്റൊരു മാറ്റത്തിനും
കൊടുങ്കാറ്റല്ലിള൦ കാറ്റാവാനാ- 
ണുള്ളിന്നുള്ളില്‍ മോഹം
കുലംകുത്തിയാർത്തലക്കും നീര്‍-
പ്രവാഹം ശിലയെത്തകര്‍ക്കുന്നു
അരുവിതന്‍ കുഞ്ഞോളമോ
വെള്ളാരം കല്ലിനെ മുത്തായ് മാറ്റുന്നു.
കുഞ്ഞോളമായ് തഴുകി ശിലാ-
ഹൃദയങ്ങളെ മുത്തായ് മാറ്റാന്‍
വിശ്വപ്രഭാതാപത്തില്‍ ആവിയായ്
മാറും മുമ്പീ പ്രയാണം ഗുരോ !.