Wednesday, September 25, 2013

തോന്നൽ

കണ്ടപ്പോൾ കൊള്ളാമെന്നു തോന്നി
അറിഞ്ഞാൽ കൊള്ളാമെന്നു തോന്നി
അറിഞ്ഞപ്പോൾ കൊള്ളില്ലെന്ന് തോന്നി
വേണ്ടപ്പോൾ തള്ളാമെന്നു തോന്നി

_ ഷ്ടം

ഇഷ്ടം നഷ്ടം
ശിഷ്ടം കഷ്ടം

Wednesday, September 11, 2013

വാ( ീ )ഴ്ത്തൽ

വാഴ്ത്തപ്പെടുന്നതിനും  വീഴ്ത്തപ്പെടുന്നതിനും
ഇടയിലുള്ളത് ശൂന്യതയോടടുത്ത വ്യത്യാസം മാത്രം !.

Wednesday, July 10, 2013

കരിങ്കരളൻ !

കരളിൽ "കരി"  ആവേശി ച്ചവൻ ഞാൻ
കരൾ താപത്താൽ കരിയുമ്പോഴും
കരിമിഴിയിൽ കണ്ണീർ തുളുമ്പാത്തവൻ
"കരി" വിയർക്കുന്നതുള്ളിലേക്ക് - എൻ
കരൾ വേവുന്ന ബാഷ്പവുമുള്ളിലേക്ക്
കരളിൽ കല്ലെന്നു കാണുന്നവർ !!!

Thursday, June 13, 2013

ഓ എൻ യേശുവേ ..

Powered by Cincopa

ഇനിയൊന്നു പാടൂ ഹൃദയമേ ..

Powered by Cincopa

Wednesday, March 6, 2013

ഭൂമി കരയുന്നത് !

കാലങ്ങളോളം വരണ്ടു കിടന്ന
ഭൂമി കരയുന്നത്
ഒരു വരമ്പിനപ്പുറം
പുഴയൊഴുകിയിരുന്നു
എന്നറിയുമ്പോഴാണ്‌ !