Thursday, February 14, 2013

Love & Sincerity

Love a person is a great thing, but being lovable to all shows the greatness of a person.

Be sincere to a person is all about to be loyal to ourselves in dealing that person.

Wednesday, January 23, 2013

തുടര്‍ ചിന്തകള്‍ ....

ജീവിതത്തില്‍ ചില കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഒരുപാടു ദൂരം നാം സഞ്ചരിക്കേണ്ടി വരും
ചിലപ്പോഴൊക്കെ ചില പ്രത്യേക അവസ്ഥകളിലൂടെ കടന്നു പോയെങ്കില്‍ മാത്രമേ മറ്റുള്ളവരുടെ വികാരങ്ങള്‍ മനസിലാക്കാനാവൂ .




*************************************************************

ചിന്തകള്‍ അഗ്നിയാണ്
നല്ല ചിന്തകള്‍ ദുര്‍വാസനകളെയും
ദുശ്ചിന്തകള്‍ സദ് വാസനകളെയും
എരിച്ചു കളയുന്നു

*****************************************************************

ഓട്ടപ്പന്തയത്തില്‍ പുറകിലായി പോയവന്റെ ദുഃഖം
എത്രയോടിയാലും മുന്നിലെത്തില്ല എന്ന് തിരിച്ചറിയുമ്പോഴും ഓടേണ്ടി വരുന്നവന്റെ ദു:ഖം

*****************************************************************

വായനയാണ് എഴുത്തിനുള്ള ഇന്ധനം
അനുഭവം ജീവവായുവും

Monday, December 31, 2012

പുതുവത്സര ആശംസകള്‍

നിറ സമൃദ്ധി യുടേയും പുതു പ്രതീക്ഷകളുടെയും പുതുവത്സര ആശംസകള്‍

Sunday, December 16, 2012

താമര കണ്ണനുറങ്ങേണം ...


WordPress plugin

Friday, December 14, 2012

ചില ചിതറിയ ചിന്തകള്‍ !!

കരുണ.
കരുത്തുള്ളവനേ കരുണ കാണിക്കാന്‍ കഴിയൂ
കരുത്തന്റെ തലത്തില്‍ നിന്ന്
കരുത്തില്ലാത്തവനെ കരുതാന്‍ വേണ്ടി
തുനിഞ്ഞിറങ്ങുമ്പോള്‍ ആണ്
കരുണ ഉണ്ടാകുന്നത് .!

ഒളിയിടം 
ഒളിയ്ക്കാന്‍ ഏറ്റവും   പറ്റിയ ഇടം  ആള്‍ക്കൂട്ടമാണ്

സാഹിത്യം 
വാക്കുകള്‍ക്ക് പുതിയ അര്‍ഥങ്ങള്‍ മെനഞ്ഞെടുക്കുന്ന കലയാണ്‌ സാഹിത്യപ്രവര്‍ത്തനം
ഓരോ തവണയും പുതിയ അര്‍ത്ഥതലങ്ങള്‍ അനുവാചകന്  അനുഭവവേദ്യമാക്കുന്നവയാണ് ഉത്തമ  സാഹിത്യ സൃഷ്ടികള്‍.

ഒറ്റാന്തരങ്ങള്‍ !!

ഒറ്റയ്ക്കായിരുന്നു -ആരും എനിക്ക് കൂട്ടില്ലായിരുന്നു.
ഒറ്റയ്ക്കാണ് -എനിയ്ക്ക് കൂട്ട് വരുമോ ?.
ഒറ്റയ്ക്കാവും -എല്ലാവരും എന്നെ പിരിയും.

Thursday, December 6, 2012

ചന്ദന മണിവാതില്‍ പാതി ചാരി...


WordPress plugin