Monday, May 23, 2016

moment of defeat

that moment when you feel, you cant win.
that moment when you fix, to finish off,
that moment when you gaveup yourself

no one won the game until that moment
no wars ended untill that moment
no one conquer another untill that moment

Wednesday, May 18, 2016

മറക്കരുത്

മരണം വന്നു വിളിക്കും മുമ്പ്
മറക്കരുതൊന്നതു ജീവിപ്പാൻ
നേടിയതെല്ലാം തീരും മുമ്പ്
മറക്കരുതൊന്നതു സ്നേഹിപ്പാൻ

Thursday, February 25, 2016

ഉന്നം

"അനങ്ങിപ്പോകരുത്!".. അലർച്ച കേട്ട് പേടിച്ച് അനങ്ങാതെ നിന്നതുകൊണ്ട് അവർക്ക് ഉന്നം തെറ്റാതെ എന്നെ വെടിവച്ചു വീഴ്ത്താൻ കഴിഞ്ഞു!..

Tuesday, September 29, 2015

നിറം

"പൂച്ചക്ക് നിറങ്ങളൊന്നും കാണാൻ പറ്റില്ല അല്ലെ?" ഉണ്ണി  ചോദിച്ചു, "മം..."  ഞാനൊന്ന് ഇരുത്തി മൂളി , "അപ്പൊ , എല്ലാ മനുഷ്യർക്കും പൂച്ചേടെ കണ്ണ് പിടിപ്പിച്ചാൽ ഇവിടത്തെ എല്ലാ പ്രശ്നങ്ങളും തീരും അല്ലെ?... "എന്റെ കണ്ണുകൾ അപ്പോൾ പാറിപ്പറക്കുന്ന എണ്ണമറ്റ കൊടികളിലും അവയ്ക്കു പിന്നാലെ പായുന്ന ജനലക്ഷങ്ങളിലും ആയിരുന്നു..

Monday, September 28, 2015

വര

ഞാൻ വരയ്ക്കുന്നത്
അക്ഷരങ്ങളെയാണ്‌
വർണ്ണങ്ങൾ അവയുടെ
നാനാർത്‌ഥങ്ങളും

Friday, September 25, 2015

കാഴ്ച

പതിവായ പാതയുടെ വശമൊന്നു മാറിയാൽ
പുതുതായ കാഴ്ചകൾ നിറയുന്ന കാണാം

Monday, February 2, 2015

നിശബ്ദത

പറയാൻ തുടങ്ങുന്ന കൊണ്ടാവാം
എന്ത് പറയും എന്നോർത്താവാം
എങ്ങിനെ പറയും എന്നോർത്താവാം
എപ്പോൾ പറയും എന്നോർത്താവാം
ഇപ്പോൾ പറയുന്നില്ല  എന്നോർത്താവാം
ഇനി പറയുന്നില്ലാത്തകൊണ്ടാവാം
ഇനി പറയണോ എന്നോർത്താവാം
എല്ലാം പറഞ്ഞു തീർന്നകൊണ്ടാവാം
ഒന്നും പറയാനില്ലാത്തകൊണ്ടാവാം
ഒന്നും പറഞ്ഞിട്ടില്ലാത്തകൊണ്ടാവാം
എല്ലാരും പറയുന്ന കൊണ്ടാവാം
എല്ലാരും എന്ത് പറയും എന്നോർത്താവാം
നിശബ്ദതയാണെനിക്ക് അന്നും ഇന്നും ___ ?!