Thursday, October 30, 2014

ആരാകണം

ഭാരത്തോടെ ശിഷ്യൻ ഗുരുവിനെ കാണാൻ എത്തി "ഗുരോ എനിക്ക് അങ്ങയെ പോലെയാകണം".
ഗുരു പറഞ്ഞു "ആവാം, പക്ഷെ ഒരു കാര്യം, ആദ്യം എന്നെ നിന്നെ പോലെയാക്കണം".
കുറെ ഏറെ ആലോചിച്ചിട്ട് ശിഷ്യൻ പറഞ്ഞു "കഴിയില്ല"
ഗുരു പറഞ്ഞു "ശരിയാണ് ആർക്കും വേറൊരാൾ ആകാൻ കഴിയില്ല, നിനക്ക് മാത്രം ആകാൻ കഴിയുന്ന ഒരു വ്യക്തിയാകാനാണ് നീ ലോകത്തിലേക്ക്‌ വന്നത്".
ഭാരം ഒഴിഞ്ഞ മനസ്സുമായി ശിഷ്യൻ മടങ്ങിപ്പോയി.

ഇന്നലെ, ഇന്ന്, നാളെ..

തുടങ്ങുന്നവർക്ക് നാളെയും
തുടരുന്നവർക്ക് ഇന്നും
തീരുന്നവർക്ക് ഇന്നലെയും
തോന്നലിൽ നല്ലതാണെന്ന്

Friday, October 17, 2014

Against Ebola, for Mankind

ഇതൊരു മുന്നറിയിപ്പോ ഓർമ്മപ്പെടുത്തലോ എന്ത് പേര് വിളിക്കണം എന്ന് അറിയില്ല..പത്രങ്ങളിൽ വന്ന ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ ബാൻ കി മൂണിന്റെ ദയനീയമായ ഒരു പ്രസ്താവനയാണ് ഇതെഴുതാൻ എന്നെ പ്രേരിപ്പിച്ചത് ആഫ്രിക്കൻ രാജ്യങ്ങളിൽ പടർന്നുപിടിക്കുന്ന എബോള വൈറസ്‌ ബാധക്കെതിരെ അന്താരാഷ്ട്ര സഹായം അഭ്യർഥിച്ചിട്ട് ലോകരാജ്യങ്ങൾ കാര്യമായി പ്രതികരിക്കുന്നില്ല എന്നായിരുന്നു ആ പ്രസ്താവന . 1000000000 ഡോളർ ഫണ്ട്‌ വേണ്ടിടത്ത് 100000 ഡോളർ മാത്രമാണ് കിട്ടിയതെന്നും അദ്ദേഹം പറയുന്നു
കിട്ടാത്തതിന്റെ വിശദാംശങ്ങളിലേക്ക് പോകുന്നതിനെക്കാളും കിട്ടുന്നതിനുള്ള മാർഗം തിരയാനുള്ള ശ്രമമാണ് ഇത്. ഈ അടുത്ത കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ഐസ് ബക്കറ്റ്‌ ചലഞ്ച് പോലെ ഒരു ക്രൌഡ് ഫണ്ടിംഗ് പദ്ധതി തുടങ്ങേണ്ടത് അത്യാവശ്യമാണ് . നമ്മൾ ഇന്ത്യക്കാർ തന്നെ അതിനു തുടക്കമിടണം . സര്ക്കാരിന്റെ നേതൃത്വത്തിൽ എല്ലാവരും കുറഞ്ഞത്‌ ഒരു ദിവസത്തെ വരുമാനം എങ്കിലും സംഭാവന നൽകുക. കമ്പനികൾ, സംഘടനകൾ  എല്ലാം അവര്ക്ക് കഴിയുന്ന തുക നല്കി ഇത് വിജയിപ്പിക്കുക. ഈ പരിപാടി ലോകം മുഴുവൻ വ്യാപിപ്പിക്കുക . രാജ്യങ്ങൾ  ഔദ്യോഗികമായി തന്നെ ഈ പദ്ധതി ഏറ്റെടുക്കുക .
ഈ ഒരു ആശയം ജനങ്ങളിലേക്ക് എത്തിക്കാനും ഗവണ്‍മെന്റുകൾ പദ്ധതിക്ക് നേതൃത്വം വഹിക്കാനും ഇത് കഴിയുന്നത്ര ഷെയർ ചെയ്യുക . വാക്കുകളിലൂടെയും, പരമ്പരാഗത മധ്യമങ്ങളിലൂടെയും മറ്റേതു വഴികളിലൂടെ ഒക്കെ സാധിക്കുമോ അവയിലൂടെ ഒക്കെ എല്ലാവരും ശ്രമിക്കണം എന്ന് അഭ്യർത്ഥിക്കുന്നു . കാരണം ഇത് ആയിരങ്ങളുടെ, നാളെ ഒരുപക്ഷെ ലക്ഷങ്ങളുടെ ജീവന് വേണ്ടിയുള്ള പോരാട്ടത്തിന്റെ കാര്യമാണ്. നാളെ നമ്മെയും തേടി വരാവുന്ന ഒരു വിപത്തിനെതിരെയുള്ള കരുതലാണ്

എബോളയെപ്പറ്റി കൂടുതൽ അറിയാൻ
http://en.wikipedia.org/wiki/Ebola_virus_disease
ബാൻ കി മൂണിന്റെ വാക്കുകൾക്കു
http://www.nytimes.com/2014/10/17/world/africa/ban-ki-moon-pleads-for-ebola-aid-donations.html