Monday, January 30, 2012

പാപിയുടെ പ്രാര്‍ത്ഥന

ആഗ്രഹിക്കുന്ന നന്മയൊന്നുമേ
ചെയ്യാന്‍ കഴിയുന്നില്ലെനി-
ക്കാഗ്രഹിക്കാത്ത തിന്മയത്രേ
ഞാന്‍ ചെയ്തു കൂട്ടുന്നതെന്നതൊരു
വിശുദ്ധ ജന്മത്തിന്റെ
ആത്മാവിന്‍ നെടുവീര്‍പ്പുകള്‍

നന്മയോന്നുമേ നിനയ്ക്കാന്‍
പോലും കഴിയാത്തതീ വെറും
പാപിയുടെ ആത്മനൊമ്പരം

തിന്മതന്‍ സ്വയം കൃത തടവറയില്‍
നിന്നും രക്ഷ നേടിയീ നന്മ തന്‍
അനന്ത വിഹായസ്സില്‍ പാറാന്‍
നന്മകള്‍ മാത്രം പ്രവര്‍ത്തിക്കാന്‍
നന്മസ്വരൂപ കനിയണേയെന്നതീ
പാപിതന്‍ ആത്മവിലാപം



2 comments:

  1. നന്മയിൽ നന്മതന്നെ പുലരട്ടെ,,,,

    ReplyDelete
  2. നന്ദി ഹനിഷ് ഭായ്..

    ReplyDelete