Friday, May 25, 2012

ചില അര്‍ബുദ ചിന്തകള്‍ ..

നമ്മുടെ നാട്ടില്‍ ഇന്ന് ഏറ്റവും അധികം കാണപ്പെടുന്ന ഒരു രോഗമാണ് അര്‍ബുദം അഥവാ കാന്‍സര്‍. ഇതെഴുതുന്ന ആളിന്റെ ബന്ധുജനങ്ങളില്‍ ഒട്ടുവളരെ പേര്‍ ഈ രോഗം മൂലം ക്ലേശിക്കുന്നുണ്ട്, പലരും ഈ രോഗത്തിന്റെ വേദന സഹിച്ചു ഇഹലോകവാസം വെടിഞ്ഞതിന് സാക്ഷിയാകേണ്ടി വന്ന ഹതഭാഗ്യനുമാണ് ഞാന്‍..ഈ അടുത്ത ദിവസങ്ങളില്‍ ഇത്തരം കാര്യങ്ങളെ പറ്റി കുറെ ആലോചിക്കനിട വന്നു .അതാണീ പോസ്റ്റിനു ആധാരം.
പാലിയേറ്റീവ് കെയര്‍ പ്രസ്ഥാനം, അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍, ലോകത്തിലെ ഏറ്റവും മികച്ചതും സംഘടിതവും ആയ രീതിയില്‍ നടക്കുന്ന ഒരു  നാടാണ് കേരളം. ഒട്ടു വളരെ സുമനസുകളും , പല സ്ഥലങ്ങളിലും സര്‍ക്കാര്‍ തന്നെയും ഇതില്‍ ഭാഗഭാക്കാകുന്നു. വളരെ നല്ല കാര്യം. പക്ഷെ കുറച്ചു ദിവസങ്ങളായി മനസ്സില്‍ തികട്ടി വരുന്ന കാര്യം, പഴയ ഒരു ചൊല്ല്, ഞാന്‍ നിങ്ങളുടെ മുമ്പില്‍ വയ്ക്കുന്നു."രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് രോഗം വരാതെ നോക്കുന്നതല്ലേ?"

എന്റെ അറിവ് ശരിയാണെങ്കില്‍ അടിയന്തിര പ്രാധാന്യമര്‍ഹിക്കുന്ന മൂന്നു കാര്യങ്ങള്‍.
1 . എന്തുകൊണ്ട് ഇത്രയധികം ആളുകള്‍ക്ക് ഈ രോഗം ബാധിക്കുന്നു എന്നതിനെക്കുറിച്ച് വിശദമായ ഒരു പഠനം.
2 . രോഗം വരാതിരിക്കാന്‍ സ്വീകരിക്കാവുന്ന മുന്കരുതലുകളെക്കുറിച്ചുള്ള ബോധവത്കരണം.
3 . ഈ മേഖലയിലെ മരുന്ന് കമ്പനികളുടെ ചൂഷണം അവസാനിപ്പിക്കാനുള്ള നടപടി.
ഇതില്‍ നമ്മുടെ സര്‍ക്കാരും പൊതു സമൂഹവും ഇതുവരെയും ശ്രദ്ധ പതിപ്പിച്ചിട്ടില്ല.

ഒന്നാമത്തെ കാര്യമെടുക്കാം. മാറുന്ന ജീവിതശൈലിയും ഫാസ്റ്റ് ഫുഡ്‌ സംസ്കാരവും മുതല്‍ പുകവലിയും പച്ചക്കറിയിലും ഭക്ഷ്യധാന്യങ്ങളിലും ഉള്ള വിഷാംശം വരെ വിവിധ പഠനങ്ങളില്‍ പ്രതി സ്ഥാനത്ത് വന്നിട്ടുണ്ട്. എന്നാല്‍ നിയമത്തിന്റെ മുമ്പില്‍ നിലനില്‍ക്കത്തക്ക വിധം കാര്യകാരണ സഹിതം ഒരു പഠനം ഇനിയും നടക്കേണ്ടിയിരിക്കുന്നു. എങ്കില്‍ മാത്രമേ അപകടകാരികളായ വസ്തുക്കളെ നിയന്ത്രിക്കാനും നിരോധിക്കാനും നമുക്ക് കഴിയൂ.

രണ്ടാമതായി ശരാശരി മലയാളിക്ക് മറ്റു പല കാര്യങ്ങളിലുമുള്ള അവബോധം, ഈ അപകടകരമായ വസ്തുക്കളെക്കുറിച്ചും ശീലങ്ങലെക്കുറിച്ചും ഇല്ല എന്നുള്ളതാണ്. ഇതിനൊരു മാറ്റം ഉണ്ടായേ തീരൂ. ആദ്യം സൂചിപ്പിച്ച "രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് രോഗം വരാതെ നോക്കുന്നതാണ്" എന്ന തത്വം നമ്മള്‍ ശരിയായി മനസിലാക്കണം. എനിക്ക് തോന്നുന്നു, പാലിയെറ്റീവ് കെയര്‍ പ്രസ്ഥാനം അവരുടെ പ്രധാന ലക്ഷ്യമായി, പ്രവര്‍ത്തനമായി എടുക്കേണ്ടത് ഇത്തരം ബോധവത്കരണ, പ്രതിരോധ നടപടികളാണ്. പാലിയെറ്റീവ് കെയര്‍ പ്രസ്ഥാനവുമായി സഹകരിക്കുന്ന ആളെന്ന നിലയില്‍ അവരുടെ പ്രവര്‍ത്തനത്തിന്റെ മഹത്വം മനസിലാക്കിക്കൊണ്ടു തന്നെയാണ് ഞാനിത് എഴുതുന്നത്‌.
 

മൂന്നാമതായി മരുന്ന് നിര്‍മ്മാണ മേഖലയിലെ പല കമ്പനികളും തോന്നിയ വില കാന്‍സര്‍ മരുന്നുകള്‍ക്ക് ഈടാക്കുന്നുണ്ട്. അതിവിടെ മാത്രമല്ല എല്ലാ മരുന്നുകള്‍ക്കും. സര്‍ക്കാര്‍ നല്‍കുന്ന ഇളവുകളും മറ്റു വ്യക്തികളും സംഘടനകളും നല്‍കുന്ന സഹായങ്ങളും രോഗികളെക്കാള്‍ ഉപരി കമ്പനികള്‍ക്കാണ് ഗുണം ചെയ്യുക.
ഇത്തരം കാര്യങ്ങളില്‍ നാം അടിയന്തിര ശ്രദ്ധ കൊടുത്തില്ലെങ്കില്‍ അനേകം സുമനസുകളുടെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രാപ്തിയില്‍ എത്താതെ പോകും, ഇനിയും  ഒരുപാട് പേര്‍, അത് ഞാനും നിങ്ങളുമാകാം,  വേദന നിറഞ്ഞ മരണത്തിലേക്ക് നയിക്കപ്പെടുകയും ചെയ്യും. അതൊഴിവാക്കാന്‍ നമുക്കോരോരുത്തര്‍ക്കും കഴിയുന്നത്‌ ചെയ്യാം...


10 comments:

 1. there is no awareness campaign work done extensively for cancer. like diabetes, cancer is also usual disease for people.

  ReplyDelete
 2. that is the area we have to give attention, and i think the paliative care movement can do something effectively..

  ReplyDelete
 3. അര്‍ബുദ ചികിത്സക്കും ശുശ്രൂഷക്കും സമൂഹം കൂടുതല്‍ ശ്രദ്ധ കാണിക്കെണ്ടിയിരിക്കുന്നു

  ReplyDelete
 4. ആരോഗ്യ ചിന്തകള്‍ ഉണര്‍ത്തുന്ന ലേഖനം..പക്ഷെ, എനിക്ക് തോന്നുന്നു , ഇന്നത്തെ കാലത്ത് എല്ലാം ശ്രദ്ധിച്ചു നടന്നാലും ഈ പറയുന്ന അസുഖങ്ങള്‍ വന്നേക്കാം എന്ന്. എങ്കിലും നമ്മളെ കൊണ്ട് ആവുന്ന പോലെ നമുക്ക് തടയാം..അത്ര തന്നെ..

  ReplyDelete
 5. വിഷമാണഖിലവും....

  ReplyDelete
 6. വര്‍ഷത്തില്‍ ഒരിക്കല്‍ കുടംബതോടെ ഒരു മെഡിക്കല്‍ ചെക്കപ്പ് മലയാളി ശീലമാക്കണം .

  ReplyDelete
 7. വളരെ നല്ല പോസ്റ്റ് , ചിന്തനീയം

  ReplyDelete
 8. വായിക്കുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്ത സിയാഫ് അബ്ദുള്‍ഖാദര്‍,പ്രവീണ്‍ ശേഖര്‍, അജിത്‌,കാത്തി എല്ലാവര്‍ക്കും നന്ദി..
  എന്റെ പരിമിതമായ അറിവ് വച്ച് ചില കാര്യങ്ങള്‍ സൂചിപ്പിക്കട്ടെ.
  അര്‍ബുദം അഥവാ കാന്‍സര്‍ എന്ന് പറയുന്നതു മനുഷ്യ ശരീരത്തില്‍ ഉണ്ടാകുന്ന അനാവശ്യമായ ഒരു വളര്‍ച്ചയാണ്..അത് തലചോരിലുണ്ടായാല്‍ ട്യൂമര്‍ എന്ന് പറയും, മജ്ജയിലുണ്ടായാല്‍ ബോണ്‍ കാന്‍സര്‍ എന്ന് വിളിക്കും ബാധിക്കുന്ന അവയവത്തെ വച്ച് ഓരോ പേര് വിളിച്ചാലും എല്ലാം ഒന്ന് തന്നെ. എന്റെ അറിവില്‍ കാന്‍സര്‍ ബാധിക്കാത്ത ഒറ്റ ഭാഗമേ ഉള്ളൂ അത് ഹൃദയമാണ്.
  വൈദ്യ ശാസ്ത്രം പറയുന്നത് എല്ലാ മനുഷ്യരിലും കാന്‍സര്‍ സെല്ല്സ് ഉറങ്ങി ക്കിടപ്പുണ്ട് എന്നാണ്..അതായത് കാന്സിരിനു കാരണമായ കോശങ്ങള്‍ എല്ലാവരിലുമുണ്ട്. എന്നാല്‍ സ്വാഭാവികമായി മനുഷ്യനുള്ള പ്രതിരോധ സംവിധാനം അതിനെ നിയത്രിച്ചു നിര്ത്തുന്നു...ചില പ്രത്യേക ഘട്ടങ്ങളില്‍ ഈ പ്രതിരോധ സംവിധാനത്തിന് കോട്ടം തട്ടുകയോ അല്ലെങ്കില്‍ കാന്‍സര്‍ കോശങ്ങള്‍ക്ക് ഉത്തേജനം ലഭിക്കുകയോ ചെയ്യുമ്പോള്‍ ഇവ സ്വയം പെരുകി വളരാന്‍ ആരംഭിക്കുന്നു..ഇതിനു കാരണമാകുന്ന വസ്തുക്കളോ സാഹചര്യങ്ങളോ ആണ് പൊതുവേ കാന്‍സര്‍ നു കാരണമാകും എന്ന് നമ്മള്‍ പറയാറ്..
  നമ്മള്‍ പ്രധാനമായും ഓര്‍ത്തിരിക്കേണ്ട വസ്തുത..ഇന്ന് എത്രയധികം ആളുകള്‍ക്ക് ഈ രോഗം പിടി പെടുന്നു എന്നതാണ്. പണ്ടും ഈ രോഗം ഉണ്ടായിരുന്നു , എന്നാല്‍ ഇന്ന് അതിന്റെ വ്യാപ്തിയും തീവ്രതയും കൂടി വരുന്നു..അപ്പോള്‍ സാഹചര്യങ്ങളിലെ മാറ്റത്തെ കണക്കിലെടുക്കേണ്ടി വരുന്നു..
  പുകവലി തീര്‍ച്ചയായും കാന്‍സര്‍ ഉണ്ടാക്കുന്നതാണ്..എന്നാല്‍ നിലവില്‍ നടന്നിട്ടുള്ള ഗവേഷണങ്ങള്‍ പല പുതിയ പ്രതികളെയും വെളിച്ചത് കൊണ്ടുവന്നിട്ടുണ്ട്..
  ഒന്ന് വറുത്തതും പൊരിച്ചതുമായ ഭക്ഷണസാധനങ്ങളുടെ അമിത ഉപയോഗം. ഇതിനു കാരണം എന്നാ ചൂടാക്കുമ്പോള്‍ അതിന്റെ ഘടനക്ക് മാറ്റം വരുകയും..പൂരിത അവസ്ഥയില്‍ എത്തുകയും ചെയ്യുന്നു ഇവ കാന്‍സര്‍ സെല്ലുകളെ ഉത്തേജിപ്പിക്കുന്നു..
  കാന്‍സര്‍ സെല്ലുകളെ ഉത്തേജിപ്പിക്കുന്ന ഏറ്റവും മാരകമായ അവസ്ഥയാണ് radition ..പണ്ട് ആടോം ബോംബിട്ടാല്‍ മാത്രം നടക്കുന്ന ഒരു പ്രശ്നമായിരുന്നു ഇത്..എന്നാല്‍ ഇന്ന് കോടിക്കണക്കിനു മൊബൈലുകളും ടവറുകളും പുറപ്പെടുവിക്കുന്ന radiation നെ കുറിച്ച് നമ്മുക്ക് ഒരു കണക്കുമില്ല..
  കാര്‍ഷിക രംഗത്തെ ഹോര്‍മോണ്‍ പ്രോയോഗമാണ് മറ്റൊന്ന്..പൂവിടാനും വളരാനും പഴുക്കനുമെല്ലാം ഇന്ന് കൃത്രിമ ഹോര്‍മോണുകള്‍ ഉണ്ട്..ഇവ സസ്യങ്ങളിലെ സെല്ലുകളെ ഉത്തേജിപ്പിക്കുന്ന പോലെ മനുഷ്യനിലെ സെല്ലുകളേയും ഉത്തേജിപ്പിക്കാന്‍ പര്യാപ്തമായിരിക്കും..ഇതെപ്പറ്റി ആധികാരിക പഠനങ്ങള്‍ ഒന്നും ഇവിടെ നടക്കുന്നില്ല ...പെണ്‍കുട്ടികള്‍ വളരെ നേരത്തെ ഋതു മതികള്‍ ആകുന്നതിനെ പറ്റിയുള്ള പഠനങ്ങളിലും പ്രതി സ്ഥാനത് ഈ ഹോര്‍മോണുകള്‍ കടന്നു വന്നിരുന്നു..എന്തിനു കുട്ടികളുടെ വളര്‍ച്ചക്കായി മാതാപിതാക്കള്‍ അരുമയോടെ വാങ്ങി നല്‍കുന്ന പല ഭക്ഷണ പദാര്‍ത്ഥ ങ്ങളിലും ഇത്തരം ഹോര്‍മോണുകള്‍ ഉണ്ടെന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ട് പക്ഷെ അവ നിയന്ത്രിക്കാന്‍ ആധികാരികമായ പഠനങ്ങള്‍ ഇവിടെ നടക്കുന്നില്ല..(അതോ നടതാതതോ..!?) മുലയൂട്ടാത്ത സ്ത്രീകളില്‍ സ്തനാര്ബുദ സാധ്യത കൂടുതല്‍ ആണെന്നും പഠനങ്ങള്‍ ഉണ്ട്..ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനമായിരിക്കാം അതിനു കാരണം ഞാന്‍ പറഞ്ഞു വന്നത് പുകവലി മാത്രമല്ല കാന്‍സര്‍ ണ് കാരണം എന്നാണ്..നമുക്ക് ചെയ്യാവുന്നത് മാറുന്ന സാഹചര്യങ്ങളിലെ അപകടകരമായവയെ കഴിയുന്നത്ര ഒഴിവാക്കുക എന്നതാണ് ..അതിനു കൂട്ടായ, ഉത്തരവാദിത്തമുള്ള ഒരു പ്രയത്നം ആവശ്യമുണ്ട്..പ്രവര്തനോന്മുഖമായ കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചുകൊണ്ടും ഒരിക്കല്‍ക്കൂടി നന്ദി പറഞ്ഞു കൊണ്ടും അലക്സാണ്ടര്‍

  ReplyDelete
 9. നന്ദി ഷാജു ..

  ReplyDelete