Tuesday, September 29, 2015

നിറം

"പൂച്ചക്ക് നിറങ്ങളൊന്നും കാണാൻ പറ്റില്ല അല്ലെ?" ഉണ്ണി  ചോദിച്ചു, "മം..."  ഞാനൊന്ന് ഇരുത്തി മൂളി , "അപ്പൊ , എല്ലാ മനുഷ്യർക്കും പൂച്ചേടെ കണ്ണ് പിടിപ്പിച്ചാൽ ഇവിടത്തെ എല്ലാ പ്രശ്നങ്ങളും തീരും അല്ലെ?... "എന്റെ കണ്ണുകൾ അപ്പോൾ പാറിപ്പറക്കുന്ന എണ്ണമറ്റ കൊടികളിലും അവയ്ക്കു പിന്നാലെ പായുന്ന ജനലക്ഷങ്ങളിലും ആയിരുന്നു..

10 comments:

  1. ചോരയുടെ നിറം തിരിച്ചറിയാന്‍ ആവുമോ.?

    ReplyDelete
    Replies
    1. അറിയില്ല ഉദയൻ ..കഴിയണം പക്ഷേ ..

      Delete
  2. പൂച്ചക്കണ്ണിലും അവൻ നിറങ്ങൾ വേർതിരിക്കുന്ന കണ്ണട പിടിപ്പിക്കും.

    ReplyDelete
    Replies
    1. നല്ലതിന് വേണ്ടി കാത്തിരിക്കാം ..അല്ലേ ?
      നന്ദിയുണ്ട് ..ഈ വഴി വന്നതിനും ..അഭിപ്രായത്തിനും ...

      Delete