Friday, August 17, 2012

പാദക്ഷാളനം

പാദം കഴുകിയാല്‍ തല തണുക്കുമെന്നൊരു ശാസ്ത്രം
പാദത്തിലെത്തുന്നു സര്‍വ്വ നാഡികളുമെന്നു പാദ ശാസ്ത്രം
കായം തണുത്താല്‍ കരളു തണുക്കുമെന്നൊരു ശാസ്ത്രം
കരളു തണുത്താല്‍ കയ്പ്പ് കുറയുമെന്നൊരു ശാസ്ത്രം

പ്രക്ഷുബ്ധമായ കായത്തെ തണുപ്പിക്കാന്‍
പാദക്ഷാനം പ്രാപ്തമെന്നവനാദ്യം തിരിഞ്ഞു!
ഉള്ളം തണുക്കാതെ അപരന്റെ ഉള്ളം കാണാതെ
തന്‍ പങ്കു ചേരുന്നവന്‍ തന്നിലല്ല ചേരുന്നതെന്നും!

പാറയെന്നാകിലും പാദം കഴുകാതെ ഉള്ളം തണുക്കാതെ
പങ്കുപറ്റാനാവില്ലെന്നായി ഗുരുമൊഴിയും
തന്നുള്ളം തണുക്കും പോല്‍ അപരന്നുള്ളവും
തണുക്കാന്‍ ചെയ്യേണം ക്ഷാളനം അതു പാമെന്നാകിലും

ഗുരുവിന്നൊപ്പം വളരാന്‍ എല്ലാം പഠിക്കമതില്‍
ഗുരുവായതീ പാദക്ഷാനം തന്നെ
അപരനെ തന്‍ സ്നേഹത്താല്‍ ക്ഷാളനം ചെയ്യാന്‍
അവന്റെ മാതൃകയിലുമുയര്‍ന്നന്നില്ല തന്നെ

പാദക്ഷാനം ചെയ്യുന്നതിന്നുള്‍പ്പരുള്‍
പണ്ടക്കുപണ്ടേ വരച്ചിട്ട ഗുരുവേ പ്രണാമം!

3 comments:

  1. പാദക്ഷാളനം---പണ്ട്
    കാലുവാരല്‍--- ഇന്ന്

    ReplyDelete
  2. ഒരു പുതിയ കഥബ്ലോഗ് തുടങ്ങി...വായിക്കുക...അനുഗ്രഹിക്കുക

    ReplyDelete