Tuesday, August 21, 2012

വചനാനുഭവ വ്യാഖ്യാനം

ഇത്തരമൊരു തലക്കെട്ട്‌ കുറെ നാളായി മനസ്സില്‍ കിടക്കുന്നു ...മറ്റൊന്നുമല്ല എന്നെ ഏറ്റവും അധികം സ്വാധീനിച്ച "ബൈബിള്‍" അഥവാ വിശുദ്ധ ഗ്രന്ഥത്തിലെ, ഞാനേറെ ചിന്തിച്ചു എന്റേതായ രീതിയില്‍ അര്‍ഥം മനസിലാക്കിയെടുത്ത കുറെ വാക്യങ്ങള്‍ ..അവയുടെ വ്യാഖ്യാനം എന്റേതായ ഭാഷയില്‍..അത് വായനക്കാരുമായി പങ്കു വയ്ക്കുക എന്നതാണിത്‌ കൊണ്ട് ഉദ്ദേശിക്കുന്നത് .ഏറെ ചിന്തിച്ചു എന്ന് പറയാന്‍ കാരണമുണ്ട്. പല വാക്യങ്ങളും ആദ്യ വായനയില്‍ മനസിലാവാതതായിരുന്നു ; ചിലതെല്ലാം തെറ്റായ ധാരണകള്‍ക്ക് കാരണമായിരുന്നു;  എന്നാല്‍ കാലക്രമത്തില്‍ അനുഭവങ്ങളിലൂടെ അവയില്‍ ചിലതിന്റെ അര്‍ഥം ഞാന്‍ മനസിലാക്കിയെടുത്തു. പലപ്പോഴും ഒരു വെള്ളി വെളിച്ചം പോലെ അതെന്നിലേക്ക് കടന്നു വരുമ്പോള്‍ ഞാന്‍ അദ്ഭുതം കൂറി നിന്നിട്ടുണ്ട്..ഇത്രയും കാലം തലപുകച്ചിട്ടും എനിക്കിത് തോന്നിയില്ലല്ലോ എന്ന്...ഇതൊരു വലിയ സംഭവമാണല്ലോ എന്ന്..

3 comments:

  1. ന്നാ പ്പിന്നെ തര്‍ക്കം തന്നെ തര്‍ക്കം
    കാരണമെന്താ? ഓരോരുത്തര്‍ക്കും ഓരോ വ്യാഖ്യാനം!!

    ReplyDelete
    Replies
    1. അജിത്‌ ഭായ് എന്റെ അനുഭവങ്ങളുടെ വെളിച്ചത്തിലുള്ള വ്യാഖ്യാനങ്ങളാണ്, അപ്പൊ പിന്നെ തര്‍ക്കത്തിന് കാര്യമുണ്ടാവില്ല എന്നാണു വിശ്വാസം ....വിശ്വാസം അതല്ലേ എല്ലാം...ഹഹ

      Delete